---
title: "മത്സ്യ ചാകരയില്ല പകരം തേങ്ങ ചാകര..! ; കണ്ണൂരിൽ കടലിൽ പോയ മത്സ്യത്തൊഴിലാളികൾ ഹാപ്പി"
english_title: "No fish market, but coconut market instead..!; Fishermen who went to sea in Kannur are happy"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294363/no-fish-market-but-coconut-market-instead-fishermen-who-went-to-sea-in-kannur-are-happy"
published_at: "2025-06-05T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684122e4f3587_Untitled-1_copy.jpg"
keywords: []
---

# മത്സ്യ ചാകരയില്ല പകരം തേങ്ങ ചാകര..! ; കണ്ണൂരിൽ കടലിൽ പോയ മത്സ്യത്തൊഴിലാളികൾ ഹാപ്പി

> **Lead Summary:** കണ്ണൂർ : അഴിക്കലിൽനിന്ന് മൂന്ന് വള്ളങ്ങളിൽ കടലിൽ പോയവരുടെ വലയിൽ വലുതായി മീനൊന്നും തടഞ്ഞില്ല. പക്ഷേ, തിരിച്ചു വരവിൽ വള്ളക്കാർ 'ഹാപ്പി'യായിരുന്നു.

## Article Content

കണ്ണൂർ : അഴിക്കലിൽനിന്ന് മൂന്ന് വള്ളങ്ങളിൽ കടലിൽ പോയവരുടെ വലയിൽ വലുതായി മീനൊന്നും തടഞ്ഞില്ല. പക്ഷേ, തിരിച്ചു വരവിൽ വള്ളക്കാർ 'ഹാപ്പി'യായിരുന്നു.

വള്ളം നിറയെ തേങ്ങയു മായിട്ടായിരുന്നു വരവ്. മൂന്ന് വള്ളങ്ങളിലുള്ളവർക്കും കൂടി മുന്നൂറിലധികം തേങ്ങയാണ് കടലിൽനിന്ന് കിട്ടിയത്. വിവരമറിഞ്ഞ് രണ്ടാമത് ആയി ക്കരയിൽനിന്ന് പുറപ്പെട്ടവർക്ക് കിട്ടിയതാകട്ടെ ആയിര ത്തിലധികം തേങ്ങയും.

അഴീക്കലിലെ കെ.കെ ബൈജുവിന്റെ ഉടമസ്ഥതയിലുള്ള 'ശിവഗംഗ' എന്ന വലിയ തോണിയിലും മറ്റ് രണ്ട് കാരിയർ വള്ളങ്ങളിലുമായാണ് 25-ഓളം പേർ ചൊവ്വാ ഴ്ച രാവിലെ 6.30-ഓടെ കടലിൽ പോയത്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ദിവസങ്ങളായി പണിയില്ലാതിരി ക്കുകയായിരുന്നു. വലയിൽ മീനൊന്നും കുടുങ്ങാത്തതി നാൽ നിരാശയിലായ തോണിക്കാരുടെ ശ്രദ്ധയിൽ പെട്ടെന്നാണ് കടലിൽ പൊങ്ങി ക്കിടക്കുന്ന തേങ്ങകൾ കണ്ട ത്. കാരിയർ വള്ളത്തിലു ള്ളവർ കൈകൊണ്ടും മീൻ കോരി ഉപയോഗിച്ചും തേങ്ങ വള്ളത്തിലടുപ്പിച്ചു. മൂന്നുപേരാണ് ചെറിയ തോണിയിലു ണ്ടായിരുന്നത്.

ഉച്ചയ്ക്ക് ഒന്നിന് ഇവർ ആയി ക്കര ഹാർബറിൽ തിരിച്ചെത്തി. വിവരമറിഞ്ഞ് ആയിക്കരയിൽനിന്ന് മറ്റൊരു വള്ളം കടലിലേക്ക് പുറപ്പെട്ടു. വള്ള ത്തിലെ എട്ടുകള്ളികളിൽ

ആയിരത്തോളം തേങ്ങയു മായാണ് അവരും തിരിച്ചെ ത്തിയത്. ആയിക്കരയിൽനിന്ന് പോയ സംഘം ഉപയോ ഗത്തിനുള്ളത് മാറ്റിവെച്ച് 85 കിലോഗ്രാമോളം തേങ്ങ തൂക്കിവിറ്റു.

തേങ്ങ മാത്രമല്ല കടലിൽ നിറയെ മരക്കഷണങ്ങളും മാലിന്യവും നിറഞ്ഞുകിടക്കു കയായിരുന്നെന്നും മലവെള്ളത്തിൽ പുഴയിലൂടെ ഒലിച്ചുവന്നതാകാമെന്നുമാണ് ബൈജു പറയുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294363/no-fish-market-but-coconut-market-instead-fishermen-who-went-to-sea-in-kannur-are-happy)