---
title: "പാനൂർ - തലശേരി മേഖലകളിൽ  പിടിമുറുക്കി  വാട്സ്ആപ്പ് ലോട്ടറി ;  കേരളാലോട്ടറി വിൽപ്പന ഇടിയുന്നു"
english_title: "WhatsApp lottery gains traction in Panur - Thalassery areas; Kerala Lottery sales fall"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293934/whatsapp-lottery-gains-traction-in-panur-thalassery-areas-kerala-lottery-sales-fall"
published_at: "2025-06-03T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ea04622920_Untitled-8_copy.jpg"
keywords: []
---

# പാനൂർ - തലശേരി മേഖലകളിൽ  പിടിമുറുക്കി  വാട്സ്ആപ്പ് ലോട്ടറി ;  കേരളാലോട്ടറി വിൽപ്പന ഇടിയുന്നു

> **Lead Summary:** **പാനൂർ: **വാട്സ്ആപ്പ് ലോട്ടറി വ്യാപകമാവുന്നതായും കേരളാ ലോട്ടറിയുടെ വിൽപ്പന ഇടിയുന്നു വെന്നും പരാതി. സംസ്ഥാന ലോട്ടറിക്ക് 50 രൂപയായി വില വർദ്ധിപ്പിക്കുകയും സമ്മാനങ്ങൾ കുറയുകയും ചെയ്‌തതോടെയാണ് എഴുത്ത്‌ലോട്ടറിയുടെ ഡിജിറ്റൽ പതിപ്പായ വാട്സ്ആപ്പ് ലോട്ടറി വ്യാപകമായത്.

## Article Content

**പാനൂർ: **വാട്സ്ആപ്പ് ലോട്ടറി വ്യാപകമാവുന്നതായും കേരളാ ലോട്ടറിയുടെ വിൽപ്പന ഇടിയുന്നു വെന്നും പരാതി. സംസ്ഥാന ലോട്ടറിക്ക് 50 രൂപയായി വില വർദ്ധിപ്പിക്കുകയും സമ്മാനങ്ങൾ കുറയുകയും ചെയ്‌തതോടെയാണ് എഴുത്ത്‌ലോട്ടറിയുടെ ഡിജിറ്റൽ പതിപ്പായ വാട്സ്ആപ്പ് ലോട്ടറി വ്യാപകമായത്.

എഴുത്ത് ലോട്ടറി നടത്തുന്നവർക്കെതിരെ പോലീസ് നടപടി കൾ ശക്തമായതിനെ തുടർന്നാണ് പുതിയ രീതിയെന്നാണ് വിവരം. ചില ലോട്ടറി ഏജൻ്റുമാർ തന്നെയാണ് പുതിയ വാട്സആപ്പ് ലോട്ടറിയും രഹസ്യമായി നടത്തുന്നതത്രെ. 50 രൂപക്ക് 5 നമ്പർ എടുക്കാം എന്നതാണ് ഇതിൻ്റെ മേൻമയായി പറയുന്നത്. ആളുകൾക്ക് താൽപര്യമുള്ള 3 അക്കനമ്പറുകൾ വാട്‌സ്ആപ്പിലേക്ക് അയച്ചുകൊടുക്കാം. ഇത് എത്രവേണമെ ങ്കിലും എഴുതി കൊടുക്കാം. ഒരു നമ്പറിന് 10 രൂപയാണ് ഗൂഗിൾപേ വഴി അടക്കേണ്ടത്. കേരളാ ലോട്ടറി നറുക്കെടുത്താൽ ഒന്നാം സമ്മാനം വരുന്ന നമ്പറിൻ്റെ അവസാനത്തെ മൂന്നക്കത്തിന് 5000 രൂപ വീതവും രണ്ടക്കത്തിന് 500 രൂപയും ഒരക്കത്തിന് 100 രൂപയുമാണ് സമ്മാനം. പണം നൽകുന്നതിൽ സത്യസന്ധമായ ഇടപാടാണ് നടക്കുന്നത്.

അയച്ച നമ്പറുകളുടെ സ്ക്രീൻഷോട്ട് സൂക്ഷിച്ചുവെക്കണം. കേരളാ ലോട്ടറി ഫലം വന്നാൽ ഒരു മണിക്കൂറിനകം എഴുതിനൽകിയ നമ്പറിൽ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിൽ സമ്മാനം ഗൂഗിൾപേ വഴി ല ഭിക്കും. നിരവധിയാളുകളാണ് വാട്സ് ആപ്പ് ലോട്ടറിയിൽ ആകൃഷ്ടരായി മാറിയിരിക്കുന്നത്. ചില ലോട്ടറി വിൽപ്പനക്കാരു ടെ അടുത്ത ബന്ധുക്കളുടെ വാട്‌സ്ആപ്പ് നമ്പറുകളും ബാങ്ക് അക്കൗണ്ടുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. നിരവധിപേർക്ക് സമ്മാനം ലഭിക്കുന്നു എന്നതും വിലക്കുറവുമാ ണ് വാട്‌സ്ആപ്പ് ലോട്ടറിയെ ആകർഷകമാക്കുന്നത്. കേരളാ ലോട്ടറി ചില്ലറ വിൽപ്പന നടത്തുന്ന പാവപ്പെട്ട നടന്നു വിൽപ്പ നക്കാർക്ക് ചെലവില്ലാത്തതിനാൽ ടിക്കറ്റുകൾ ബാക്കിവന്ന് നഷ്ടം നേരിടുന്നതിനാൽ അവരിൽ ചിലരാണ് വാടസ്ആപ്പ് ലോട്ടറിയുടെ പ്രചാരകരായി മാറിക്കൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293934/whatsapp-lottery-gains-traction-in-panur-thalassery-areas-kerala-lottery-sales-fall)