---
title: "അഴിയൂരിൽ  മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ വടകര  എക്‌സൈസിൻ്റെ   പിടിയിൽ"
english_title: "Two youths arrested by Vadakara Excise with methamphetamine in Azhiyur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294275/two-youths-arrested-by-vadakara-excise-with-methamphetamine-in-azhiyur"
published_at: "2025-06-04T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68405eb9ead8b_6840580a10921_ganja.jpg"
keywords: []
---

# അഴിയൂരിൽ  മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ വടകര  എക്‌സൈസിൻ്റെ   പിടിയിൽ

> **Lead Summary:** അഴിയൂർ :മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ വടകര എക്‌സൈസ് പിടിയിൽ . അഴിയൂർ ഹാജിയാർ പള്ളി സ്വദേശി കുളങ്ങര വീട്ടിൽ അഭിലാഷ് , അഴിയൂർ ചുങ്കം വളച്ചോട്ടിൽ നസറുദ്ദീൻ എന്നിവരാണ് പിടിയിലായത് .

## Article Content

അഴിയൂർ :മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ വടകര എക്‌സൈസ് പിടിയിൽ . അഴിയൂർ ഹാജിയാർ പള്ളി സ്വദേശി കുളങ്ങര വീട്ടിൽ അഭിലാഷ് , അഴിയൂർ ചുങ്കം വളച്ചോട്ടിൽ നസറുദ്ദീൻ എന്നിവരാണ് പിടിയിലായത് .

ഇവരിൽ നിന്ന് 3.5 ഗ്രാം മെത്താംഫെറ്റമിൻ കണ്ടെടുത്തു. ഇന്ന് പുലർച്ചെ അഴിയൂർ ചെക്ക്പോസ്റ്റിനു സമീപം പെട്രോളിംഗ് നടത്തവെ സംശയാസ്പദമായി കണ്ട വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു . വടകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294275/two-youths-arrested-by-vadakara-excise-with-methamphetamine-in-azhiyur)