---
title: "കണ്ണൂരിൽ സ്കൂളിൽ  അതിക്രമിച്ച് കയറി  അധ്യാപകനേയും, പി.ടി.എ പ്രസിഡന്റിനേയും അക്രമിച്ചു ;  യുവാക്കള്‍ റിമാന്‍ഡില്‍"
english_title: "Youths stormed a school in Kannur and attacked a teacher and PTA president; remanded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294335/youths-stormed-a-school-in-kannur-and-attacked-a-teacher-and-pta-president-remanded"
published_at: "2025-06-05T08:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68410279b3130_68406bc39ffb5_gdfgfd.jpg"
keywords: []
---

# കണ്ണൂരിൽ സ്കൂളിൽ  അതിക്രമിച്ച് കയറി  അധ്യാപകനേയും, പി.ടി.എ പ്രസിഡന്റിനേയും അക്രമിച്ചു ;  യുവാക്കള്‍ റിമാന്‍ഡില്‍

> **Lead Summary:** കണ്ണൂർ : സ്കൂളിൽ കയറി അധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും ആക്രമിച്ച യുവാക്കള്‍ റിമാന്‍ഡില്‍. കടന്നപ്പള്ളി മുണ്ടയാടന്‍ വീട്ടില്‍ പ്രണവ്, സുഹൃത്ത് കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലെ പൂവാനിക്കുന്നേല്‍ വീട്ടില്‍ ജോസഫ് മാത്യു എന്നിവരെയാണ് പരിയാരം പോലീസ് ഇന്നലെ അറസറ്റ് ചെയ്തത്.

## Article Content

കണ്ണൂർ : സ്കൂളിൽ കയറി അധ്യാപകനേയും പി.ടി.എ പ്രസിഡന്റിനേയും ആക്രമിച്ച യുവാക്കള്‍ റിമാന്‍ഡില്‍. കടന്നപ്പള്ളി മുണ്ടയാടന്‍ വീട്ടില്‍ പ്രണവ്, സുഹൃത്ത് കാസര്‍ഗോഡ് വെള്ളരിക്കുണ്ടിലെ പൂവാനിക്കുന്നേല്‍ വീട്ടില്‍ ജോസഫ് മാത്യു എന്നിവരെയാണ് പരിയാരം പോലീസ് ഇന്നലെ അറസറ്റ് ചെയ്തത്.

കടന്നപ്പള്ളി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. സ്‌കൂള്‍ വളപ്പിലേക്ക് വാഹനവുമായി അതിക്രമിച്ച് കയറിയ യുവാക്കള്‍ ഇതിനെ ചോദ്യം ചെയ്ത അധ്യാപകനായ ലതീഷ് പുതിയടത്തിനെ മര്‍ദ്ദിക്കുകയായിരുന്നു.

ഇത് തടയാനെത്തിയ പി.ടി.എ പ്രസിഡന്റ് പി.വി.രാജേഷിനെയേും സംഘം മര്‍ദ്ദിച്ചു. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ തടഞ്ഞുനിര്‍ത്തി വിവരം പോലീസിനെ അറിയിച്ചത്. അക്രമത്തില്‍ പരിക്കേറ്റ അധ്യാപകനും പി ടി എ പ്രസിഡന്റും ആശുപത്രിയില്‍ ചികിത്സ തേടി.

പിടികൂടിയ യുവാക്കളെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294335/youths-stormed-a-school-in-kannur-and-attacked-a-teacher-and-pta-president-remanded)