---
title: "ചൊക്ലി സ്വദേശിയായ ബസ് കണ്ടക്ടർ ഷിജിൻ്റെ നല്ല  മനസിന് തങ്കത്തിളക്കം ; ബസിൽ നിന്നും കളഞ്ഞ് കിട്ടിയ ഒരു പവൻ്റെ സ്വർണ ബ്രേസ്ലറ്റ് വിദ്യാർത്ഥിനിക്ക് തിരികെ കിട്ടി."
english_title: "A gold bracelet worth one thousand rupees was returned to the student, who was a bus conductor from Chokli."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294289/a-gold-bracelet-worth-one-thousand-rupees-was-returned-to-the-student-who-was-a-bus-conductor-from-chokli"
published_at: "2025-06-04T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68406e36c7021_Untitled-12_copy.jpg"
keywords: []
---

# ചൊക്ലി സ്വദേശിയായ ബസ് കണ്ടക്ടർ ഷിജിൻ്റെ നല്ല  മനസിന് തങ്കത്തിളക്കം ; ബസിൽ നിന്നും കളഞ്ഞ് കിട്ടിയ ഒരു പവൻ്റെ സ്വർണ ബ്രേസ്ലറ്റ് വിദ്യാർത്ഥിനിക്ക് തിരികെ കിട്ടി.

> **Lead Summary:** ചൊക്ലി: തലശേരി - വിലങ്ങാട് റൂട്ടിലോടുന്ന പോപ്പിൻസ് ബസ് കണ്ടക്ടർ ഷിജിനിനാണ് തിങ്കളാഴ്ച ബസിൽ നിന്നും ഒരു പവൻ്റെ സ്വർണ ബ്രേസ്ലറ്റ് ലഭിച്ചത്.

## Article Content

ചൊക്ലി: തലശേരി - വിലങ്ങാട് റൂട്ടിലോടുന്ന പോപ്പിൻസ് ബസ് കണ്ടക്ടർ ഷിജിനിനാണ് തിങ്കളാഴ്ച ബസിൽ നിന്നും ഒരു പവൻ്റെ സ്വർണ ബ്രേസ്ലറ്റ് ലഭിച്ചത്.

തലശേരിയിൽ നിന്നും വിലങ്ങാടേക്കുള്ള യാത്രയിൽ വയലിൽ പീടികയിൽ വച്ചാണ് സ്വർണം ലഭിച്ചത്. ഉടൻ വിവരം ബസുടമയും, ഡ്രൈവറുമായ ഉബൈസിനെ അറിയിച്ചു.

തുടർന്ന് ഇരുവരും നാദാപുരം പോലീസിന് വിവരം കൈമാറി. ഇതിനിടെ ബ്രേസ്ലറ്റ് നഷ്ടപ്പെട്ട പരാതിയുമായി പിറ്റേദിവസം ഉടമസ്ഥരെത്തി. തുടർന്ന് പൊലീസിൻ്റെ സാന്നിധ്യത്തിൽ ഷിജിൻ ബ്രേസ്ലറ്റ് വിദ്യാർത്ഥിനിക്ക് കൈമാറി.ഷിജിൻ്റെ നല്ല മനസിനെ പൊലീസും അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294289/a-gold-bracelet-worth-one-thousand-rupees-was-returned-to-the-student-who-was-a-bus-conductor-from-chokli)