---
title: "മാറ്റ്സുഷിമ ദേശീയ ക്യോകുഷിൻ കരാത്തെ ടൂർണമെൻ്റിൽ പാനൂർ ഫൈറ്റേർസ് അക്കാദമിക്ക് ഓവറോൾ ചാമ്പ്യന്ഷിപ്പ് ; മുഖ്യ പരിശീലകൻ ചമ്പാട്ടെ ആദം. സി.യൂസഫിനും മത്സരാർത്ഥികൾക്കും  ആദരം"
english_title: "Panur Fighters Academy wins overall championship at Matsushima National Kyokushin Karate Tournament; Head Coach Champate Adam. Tribute to C. Yusuf and competitors"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/294250/panur-fighters-academy-wins-overall-championship-at-matsushima-national-kyokushin-karate-tournament-head-coach-champate-adam-tribute-to-c-yusuf-and-competitors"
published_at: "2025-06-04T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68404671369ed_Untitled-10_copy.jpg"
keywords: []
---

# മാറ്റ്സുഷിമ ദേശീയ ക്യോകുഷിൻ കരാത്തെ ടൂർണമെൻ്റിൽ പാനൂർ ഫൈറ്റേർസ് അക്കാദമിക്ക് ഓവറോൾ ചാമ്പ്യന്ഷിപ്പ് ; മുഖ്യ പരിശീലകൻ ചമ്പാട്ടെ ആദം. സി.യൂസഫിനും മത്സരാർത്ഥികൾക്കും  ആദരം

> **Lead Summary:** പാനൂർ: കോഴിക്കോട് വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മാറ്റ്സുഷിമ കപ്പിന് വേണ്ടിയുള്ള ക്യോകുഷിൻ നാഷണൽ ലെവൽ കരാത്തെ ടൂർണമെൻ്റിൽ പാനൂർ ഫൈറ്റേർസ് അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് മിന്നും വിജയം. മുഖ്യ പരിശീലകൻ ആദം സി.യൂസഫിൻ്റെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ ഓവറോൾ ചാമ്പ്യന്ഷിപ്പ് നേടിയത്..

## Article Content

പാനൂർ: കോഴിക്കോട് വി.കെ കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മാറ്റ്സുഷിമ കപ്പിന് വേണ്ടിയുള്ള ക്യോകുഷിൻ നാഷണൽ ലെവൽ കരാത്തെ ടൂർണമെൻ്റിൽ പാനൂർ ഫൈറ്റേർസ് അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് മിന്നും വിജയം. മുഖ്യ പരിശീലകൻ ആദം സി.യൂസഫിൻ്റെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ ഓവറോൾ ചാമ്പ്യന്ഷിപ്പ് നേടിയത്..

കഴിഞ്ഞ മാസം 25നാണ് കോഴിക്കോട് ക്യോകുഷിൻ കരാത്തെ ദേശീയ ടൂർണമെൻ്റ് നടന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ടൂർണമെൻ്റിൽ മത്സരിക്കാൻ മത്സരാർത്ഥികളെത്തി. ഇവരെ പരാജയപ്പെടുത്തിയാണ് പാനൂർ ഫൈറ്റേർസ് അക്കാഡമിയിലെ വിദ്യാർത്ഥികൾ ഓവറോൾ ചാമ്പ്യന്ഷിപ്പ് നേടി മികച്ച വിജയം നേടിയത്. വിദ്യാർത്ഥികളെയും, മുഖ്യ പരിശീലകൻ ആദം സി. യൂസഫിനെയും പാനൂരിൽ ചേർന്ന അനുമോദന യോഗത്തിൽ ആദരിച്ചു. ക്യോഷിൻ കെ.പി ബാലൻ ആദരായനം ഉദ്ഘാടനം ചെയ്തു. റെൻഷി പ്രവീൺ അധ്യക്ഷനായി. മുഖ്യ പരിശീലകൻ ആദം.സി. യൂസഫ് മറുപടി പ്രസംഗം നടത്തി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/294250/panur-fighters-academy-wins-overall-championship-at-matsushima-national-kyokushin-karate-tournament-head-coach-champate-adam-tribute-to-c-yusuf-and-competitors)