---
title: "സഹോദരൻ്റെ ഭാര്യ പണം അടക്കാത്തതിനെ തുടർന്ന് വീട് ജപ്തി ചെയ്ത് ഫിനാൻസ് കമ്പിനിക്കാർ ; വികലാംഗ യുവതിയെയും, വൃദ്ധമാതാവും പുറത്ത്"
english_title: "Finance company seizes house of brother's wife after she fails to pay; disabled woman, elderly mother evicted"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293255/finance-company-seizes-house-of-brothers-wife-after-she-fails-to-pay-disabled-woman-elderly-mother-evicted"
published_at: "2025-05-30T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6839ecec591d0_Untitled-10_copy.jpg"
keywords: []
---

# സഹോദരൻ്റെ ഭാര്യ പണം അടക്കാത്തതിനെ തുടർന്ന് വീട് ജപ്തി ചെയ്ത് ഫിനാൻസ് കമ്പിനിക്കാർ ; വികലാംഗ യുവതിയെയും, വൃദ്ധമാതാവും പുറത്ത്

> **Lead Summary:** കണ്ണൂർ : സഹോദരഭാര്യക്ക് പണയം വയ്ക്കാൻ കിടപ്പാടം നൽകിയ വികലാംഗ യുവതിയും, വ്യദ്ധമാതാവും ഫൈനാൻസ് കമ്പനി വീട് ജപ്തി ചെയ്തതിനെ തുടർന്ന് പെരുവഴിയിലായി. കൊളശ്ശേരി കാവുംഭാഗം സ്വദേശിനികളായ ശ്രീഭവനിൽ കെ.സി പുഷ്പവല്ലിയും, അമ്മ രോഹിണിയുമാണ് പോകാൻ ഇടമില്ലാതെ ജപ്തി ചെയ്ത വീട്ടു വരാന്തയിൽ വിധിയെ പഴിച്ച് കഴിയുന്നത്.

## Article Content

കണ്ണൂർ : സഹോദരഭാര്യക്ക് പണയം വയ്ക്കാൻ കിടപ്പാടം നൽകിയ വികലാംഗ യുവതിയും, വ്യദ്ധമാതാവും ഫൈനാൻസ് കമ്പനി വീട് ജപ്തി ചെയ്തതിനെ തുടർന്ന് പെരുവഴിയിലായി. കൊളശ്ശേരി കാവുംഭാഗം സ്വദേശിനികളായ ശ്രീഭവനിൽ കെ.സി പുഷ്പവല്ലിയും, അമ്മ രോഹിണിയുമാണ് പോകാൻ ഇടമില്ലാതെ ജപ്തി ചെയ്ത വീട്ടു വരാന്തയിൽ വിധിയെ പഴിച്ച് കഴിയുന്നത്.

പുഷ്‌പവല്ലിയുടെ സഹോദരൻ മനോജിൻ്റെ ഭാര്യ ശ്രീജയാണ് ചതിച്ചതെന്ന് പുഷ്‌പവല്ലി പറയുന്നു. സഹോദരനും ശ്രീജക്കും വീടുപണിയാനായി കണ്ണൂരിലെ ചോളമണ്ഡലം ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്‌പയെടുക്കാനെന്ന പേരിലാണ് പുഷ്പവല്ലി വിടും സ്ഥലവം ഈടായി നൽകിയിരുന്നത്. കിടപ്പാടം പണയത്തിന് നൽകുമ്പോൾ‌ വർഷം കൊണ്ട് തിരിച്ചെടുത്ത് നൽകാമെന്ന് ശ്രീജ പുഷ്‌പവല്ലിയുമായി കരാർ ഉണ്ടാക്കിയാണ് 18 ലക്ഷം രൂപ വായ്‌പ എടുത്തിരുന്നത്. ഇവർ തിരിച്ചടവ് മുടക്കിയതാണ് ധനകാര്യ സ്ഥാ പനക്കാർ കോടതി ഉത്തരവും പോലീസുമായി വന്നി വീട് പൂട്ടി ജപ്തി നടത്താൻ ഇടയാക്കിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293255/finance-company-seizes-house-of-brothers-wife-after-she-fails-to-pay-disabled-woman-elderly-mother-evicted)