---
title: "പാനൂരിനും അഭിമാനം ; എം പി ആസാദിന് ഡിവൈഎസ്‌പിയായി സ്ഥാനക്കയറ്റം"
english_title: "Panoor is also proud; MP Azad promoted to DySP"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293393/panoor-is-also-proud-mp-azad-promoted-to-dysp"
published_at: "2025-05-31T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683adb8cca79b_Untitled-2_copy.jpg"
keywords: []
---

# പാനൂരിനും അഭിമാനം ; എം പി ആസാദിന് ഡിവൈഎസ്‌പിയായി സ്ഥാനക്കയറ്റം

> **Lead Summary:** പാനൂർ: പൊലീസ് ഇൻസ്പെക്ടർ വാണിമേൽ സ്വദേശി എം പി ആസാദ് ഇനി ഡി വൈ എസ് പി.നിലവിൽ കണ്ണൂർ ജില്ലയിലെ ചക്കരക്കൽ പോലീസ് ഇൻസ്പെക്ടറായി പ്രവർത്തിക്കുന്ന ആസാദിന് പേരാവൂർ ഡി വൈ എസ് പി യായി സ്ഥാനക്കയറ്റം ലഭിച്ചു.

## Article Content

പാനൂർ: പൊലീസ് ഇൻസ്പെക്ടർ വാണിമേൽ സ്വദേശി എം പി ആസാദ് ഇനി ഡി വൈ എസ് പി.നിലവിൽ കണ്ണൂർ ജില്ലയിലെ ചക്കരക്കൽ പോലീസ് ഇൻസ്പെക്ടറായി പ്രവർത്തിക്കുന്ന ആസാദിന് പേരാവൂർ ഡി വൈ എസ് പി യായി സ്ഥാനക്കയറ്റം ലഭിച്ചു.

വടകര, കണ്ണൂർ, പാനൂർ തുടങ്ങിയ വിവിധസ്റ്റേഷനു കളിൽ സബ് ഇൻസ്പെക്ടർ ആയും, ഇൻസ്പെക്ടർ ആയും പ്രവർത്തിച്ച ആസാദ് ഇദ്ദേഹം നിരവധി കേസുകൾ തെളിയിച്ചിട്ടിട്ടുണ്ട്. മികച്ച കുറ്റാ ന്വേഷണത്തിന് മൂന്നു തവണ ഡി ജി പി യുടെ ബാഡ്‌ജ് ഓഫ് ഹോണർ ലഭിച്ചിരുന്നു.

പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസിൽ മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടാനായത് ആസാദിൻ്റെ അന്വേഷണ മികവിലായിരുന്നു. വളപട്ടണം കേസ്, പയ്യന്നൂരിലെ 4 കൊലപാതക കേസുകൾ, കാഞ്ഞങ്ങാട് കുട്ടിയെ തട്ടിക്കൊണ്ടുപോയി ചെയ്ത കേസ്, ചക്കരക്കല്ലിൽ സാക്ഷികളാരുമില്ലായിരുന്ന രണ്ട് തട്ടിക്കൊണ്ടു പോകൽ കേസുകൾ എന്നിവ അന്വേഷിച്ചു കണ്ടെത്തിയത് ആസാദിൻ്റെ നേതൃത്വത്തിലായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293393/panoor-is-also-proud-mp-azad-promoted-to-dysp)