വ്യാപാരികളെ, സൂക്ഷിച്ചോളൂ, കണ്ണൂർ ജില്ലയിൽ ലഹരി വിൽപന കണ്ടെത്തിയാൽ കടകളുടെ ലൈസൻസ് റദ്ദാക്കും ; തീരുമാനം ജില്ലാ കലക്ടരും,എം എൽ എ മാരും പങ്കെടുത്ത ജില്ലാ വികസന സമിതി യോഗത്തിൽ

വ്യാപാരികളെ, സൂക്ഷിച്ചോളൂ, കണ്ണൂർ  ജില്ലയിൽ ലഹരി വിൽപന കണ്ടെത്തിയാൽ കടകളുടെ ലൈസൻസ്  റദ്ദാക്കും ; തീരുമാനം  ജില്ലാ കലക്ടരും,എം എൽ എ മാരും  പങ്കെടുത്ത ജില്ലാ വികസന സമിതി യോഗത്തിൽ
May 31, 2025 07:01 PM | By Rajina Sandeep

(www.panoornews.in)വ്യാപാരികളെ, സൂക്ഷിച്ചോളൂ, കണ്ണൂർ ജില്ലയിൽ ലഹരി വിൽപന കണ്ടെത്തിയാൽ കടകളുടെ ലൈസൻസ് റദ്ദാക്കും

ലഹരിക്കെതിരെ വിദ്യാലയങ്ങളിൽ കർക്കശ പരിശോധനയും നടപടിയും സ്വീകരിക്കുമെന്നും യോഗത്തിൽ തീരുമാനമായി.

പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ ജില്ലയിലെ വിദ്യാലയങ്ങളിൽ രാസലഹരി ഉൾപ്പെടെ എല്ലാ വിധത്തിലുമുള്ള ലഹരികൾക്കും മയക്കുമരുന്നിനും എതിരെ കർക്കശ പരിശോധനയും നടപടിയും സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലയിൽ ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയ വിദ്യാലയങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തും. പുകയിലയും ലഹരി പദാർഥങ്ങളും വിൽക്കുന്ന കടകൾ കണ്ടെത്തിയാൽ തദ്ദേശ സ്ഥാപനങ്ങളും എക്‌സൈസ് വകുപ്പും പോലീസും സംയുക്ത പരിശോധന നടത്തി ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കും. ലഹരിക്കെതിരായ നടപടികൾക്ക് വിദ്യാർഥികളിൽനിന്ന് വിവരം ശേഖരിക്കും. എല്ലാ വിദ്യാലയങ്ങളിലും സ്‌കൂൾ തുറന്ന് ഒരാഴ്ചയ്ക്കകം ജാഗ്രതാ സമിതികൾ ചേരാൻ യോഗം തീരുമാനിച്ചു. കെ വി സുമേഷ് എംഎൽഎയാണ് യോഗത്തിൽ വിഷയം ഉന്നയിച്ചത്.

രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കണ്ണൂർ കലക്ടറേറ്റ് വളപ്പിൽ 30 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന സൗഹൃദ കേന്ദ്രത്തിന്റെ നിർമ്മാണം ജൂൺ 10ന് ആരംഭിക്കുമെന്ന് പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ഉളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉളിക്കൽ മുതൽ കോളിത്തട്ട് വരെയുള്ള ഭാഗത്ത് കണിയാർ വയൽ ഉളിക്കൽ റോഡിൽ മഞ്ചക്കരി മണ്ണേരി ഭാഗത്ത് ജല ജീവൻ മിഷൻ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി എടുത്ത കുഴികൾ അടച്ചുവെന്നും ഇത്തരം പ്രവൃത്തികൾ എല്ലാവിധ മുൻകരുതലും എടുത്തശേഷമാണ് ചെയ്യാറുള്ളതെന്നും ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ രണ്ട് നഗരസഭകളിലും അഞ്ച് പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടറും പാനൂർ നഗരസഭാ സെക്രട്ടറിയും അറിയിച്ചു. തൃപ്പങ്ങോട്ടൂർ, പാട്യം പഞ്ചായത്തുകളിൽ അനുവദിച്ച അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെട്ട പാട്യം പഞ്ചായത്തിലെ കടവിൽ മുണ്ടയാട് നഗർ പ്രവൃത്തികൾക്ക് പഞ്ചായത്ത് ഡിപിആർ ലഭ്യമാക്കിയിട്ടുണ്ടന്ന് ഐ.ടി.ഡി.പി.സി പ്രൊജക്റ്റ് ഓഫീസർ അറിയിച്ചു. എന്നാൽ നരിക്കോട്ട് മല നഗർ പ്രവൃത്തിക്ക് ജൂൺ 15 നു മുൻപ് ഡി.പി.ആർ ലഭ്യമാക്കണമെന്ന് ജില്ലാകളക്ടർ നിർദ്ദേശിച്ചു. നടാൽ പാലം നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് പദ്ധതിപ്രദേശത്ത് ട്രൈബൽ സെറ്റിൽമെന്റ് ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് നടപടികളെടുക്കാൻ ഐ.ടി.ഡി.പി ക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.


എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തികൾക്ക് സമയബന്ധിതമായി എസ്റ്റിമേറ്റ് നൽകുന്നതിന് നിർവ്വഹണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ അറിയിച്ചു. കാലവർഷത്തിൽ ഉണ്ടാകുന്ന വിളനാശത്തിന് ധനസഹായം നൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കൃഷിവകുപ്പിന് കളക്ടർ നിർദ്ദേശം നൽകി. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഉണ്ടായ കൃഷി നാശത്തിന് അടിയന്തിര നടപടിയെടുക്കാൻ ദേശീയപാത പ്രൊജക്റ്റ് ഓഫീസർക്ക് കളക്ടർ നിർദ്ദേശം നൽകി.

ജില്ലാ കലക്ടർ അരുൺ കെ.വിജയൻ അധ്യക്ഷനായ യോഗത്തിൽ എം.എൽ.എമാരായ കെ.പി.മോഹനൻ, കെ.വി. സുമേഷ് എന്നിവർ സംസാരിച്ചു. സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കളക്ടർ എഹ്‌തെദ മുഫാസിർ എന്നിവർ പങ്കെടുത്തു.

Traders, be careful, if drug sales are found in Kannur district, the licenses of the shops will be cancelled

Next TV

Related Stories
മൂന്നാംപക്കം കണ്ടെത്തി ;  കണ്ണൂരിൽ ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്ത്  ഒഴുക്കിൽപ്പെട്ട കാർ ഒടുവിൽ  കണ്ടെത്തി

Jun 1, 2025 10:22 PM

മൂന്നാംപക്കം കണ്ടെത്തി ; കണ്ണൂരിൽ ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്ത് ഒഴുക്കിൽപ്പെട്ട കാർ ഒടുവിൽ കണ്ടെത്തി

കണ്ണൂരിൽ ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്ത് ഒഴുക്കിൽപ്പെട്ട കാർ ഒടുവിൽ കണ്ടെത്തി...

Read More >>
സൗദി അറേബ്യയിൽ കാസർഗോഡ് സ്വദേശി വെടിയേറ്റു മരിച്ചു

Jun 1, 2025 09:46 PM

സൗദി അറേബ്യയിൽ കാസർഗോഡ് സ്വദേശി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ കാസർഗോഡ് സ്വദേശി വെടിയേറ്റു മരിച്ചു...

Read More >>
കുട്ടികൾക്കടക്കം ലഹരി വസ്തുവിൽപ്പന ; കോപ്പാലത്ത് കോഴിക്കടയടക്കം പൂട്ടിച്ച് ഡിവൈഎഫ്ഐ

Jun 1, 2025 03:46 PM

കുട്ടികൾക്കടക്കം ലഹരി വസ്തുവിൽപ്പന ; കോപ്പാലത്ത് കോഴിക്കടയടക്കം പൂട്ടിച്ച് ഡിവൈഎഫ്ഐ

കുട്ടികൾക്കടക്കം ലഹരി വസ്തുവിൽപ്പന ; കോപ്പാലത്ത് കോഴിക്കടയടക്കം പൂട്ടിച്ച്...

Read More >>
വിരമിച്ച സാനിറ്ററി വർക്കറെ സ്വന്തം സീറ്റിലിരുത്തി മാഹി മുനിസിപ്പൽ  കമ്മീഷണർ ആദരിച്ചു.

Jun 1, 2025 01:26 PM

വിരമിച്ച സാനിറ്ററി വർക്കറെ സ്വന്തം സീറ്റിലിരുത്തി മാഹി മുനിസിപ്പൽ കമ്മീഷണർ ആദരിച്ചു.

വിരമിച്ച സാനിറ്ററി വർക്കറെ സ്വന്തം സീറ്റിലിരുത്തി മാഹി മുനിസിപ്പൽ കമ്മീഷണർ...

Read More >>
വടകരയിൽ   മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു ; പിന്നിൽ ബിജെപി - കോൺഗ്രസ് പ്രവർത്തകരെന്ന് സി പി എം, പ്രദേശത്ത്  ഹർത്താൽ

Jun 1, 2025 10:05 AM

വടകരയിൽ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു ; പിന്നിൽ ബിജെപി - കോൺഗ്രസ് പ്രവർത്തകരെന്ന് സി പി എം, പ്രദേശത്ത് ഹർത്താൽ

വടകരയിൽ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു ; പിന്നിൽ ബിജെപി - കോൺഗ്രസ് പ്രവർത്തകരെന്ന് സി പി എം, പ്രദേശത്ത് ...

Read More >>
കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക്  ഓട്ടോ മറിഞ്ഞ് ചാലക്കര സ്വദേശി ഡ്രൈവർ മരിച്ചു

May 31, 2025 10:36 PM

കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ചാലക്കര സ്വദേശി ഡ്രൈവർ മരിച്ചു

കുഞ്ഞിപ്പള്ളിയിൽ ദേശിയപാതയിലെ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞ് ചാലക്കര സ്വദേശി ഡ്രൈവർ...

Read More >>
Top Stories