---
title: "വീട്ടുകാർ പയ്യന്നൂരിൽ ഷോപ്പിംഗിന് പോയി ; വീട് കുത്തിത്തുറന്ന് 22 പവൻ കവർന്ന് മോഷ്ടാക്കൾ"
english_title: "Family went shopping in Payyannur; Thieves break into house and steal 22 pieces of jewellery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/293416/family-went-shopping-in-payyannur-thieves-break-into-house-and-steal-22-pieces-of-jewellery"
published_at: "2025-05-31T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683b0784bcc31_Untitled-6_copy.jpg"
keywords: []
---

# വീട്ടുകാർ പയ്യന്നൂരിൽ ഷോപ്പിംഗിന് പോയി ; വീട് കുത്തിത്തുറന്ന് 22 പവൻ കവർന്ന് മോഷ്ടാക്കൾ

> **Lead Summary:** കണ്ണൂർ : വീട്ടുകാർ ഷോപ്പിംഗിന് പോയ സമയത്ത് വീടുകുത്തിതുറന്ന് 22 പവന്റെ ആഭരണങ്ങൾ കവർന്നു. ചന്തേര മാണിയാട്ട് ബാങ്കിന് സമീപം താമസിക്കുന്ന എം കെ ജുസ്സീലയുടെ വീട്ടിലാണ് കവർച്ച നടന്നത്.

## Article Content

കണ്ണൂർ : വീട്ടുകാർ ഷോപ്പിംഗിന് പോയ സമയത്ത് വീടുകുത്തിതുറന്ന് 22 പവന്റെ ആഭരണങ്ങൾ കവർന്നു. ചന്തേര മാണിയാട്ട് ബാങ്കിന് സമീപം താമസിക്കുന്ന എം കെ ജുസ്സീലയുടെ വീട്ടിലാണ് കവർച്ച നടന്നത്.

ഇന്നലെ വൈകുന്നേരം 3.30 മണിയോടെ വീടുപൂട്ടി കുടുംബം പയ്യന്നൂരിലേക്ക് ഷോപ്പിംഗിന് പോയതായിരുന്നു. രാത്രി 10 മണിയോടെ തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ച നിലയിൽ കാണപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച 15 ലക്ഷം രൂപയോളം വിലവരുന്ന മാല, നെക്ലസ്, വളകൾ, മോതിര ങ്ങൾ, ബ്രേസ് ലെറ്റ്, കാതി ലുകൾ എന്നിവ ഉൾപ്പെടെ 22 പവന്റെ ആഭരണങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ചന്തേര പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. ഡോഗ്‌സ്ക്വാഡും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/293416/family-went-shopping-in-payyannur-thieves-break-into-house-and-steal-22-pieces-of-jewellery)