പാനൂർ :(www.panoornews.in)പെരിങ്ങത്തൂരിൽ ബസിൽ കയറി കണ്ടക്ടറെ മർദ്ദിച്ച കേസിൽ വളയം വാണിമേൽ സ്വദേശി അറസ്റ്റിൽ. കണ്ടക്ടർ വിഷ്ണുവിനെ മർദ്ദിച്ച കേസിലാണ് മുഖ്യ പ്രതികൾക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിപ്പറമ്പത്ത് സൂരജിനെ അറസ്റ്റ് ചെയ്തത്.
ഇയാളെ റിമാൻ്റ് ചെയ്തു. ഇയാൾക്കൊപ്പം കസ്റ്റഡിയിലൊടുത്ത 2 പേരെ കേസിൽ പങ്കില്ലെന്ന് കണ്ട് വിട്ടയച്ചു. ചൊക്ലി സി.ഐ മഹേഷ്, എസ്.ഐ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.


അതേ സമയം തൊട്ടിൽപ്പാലം - തലശേരി റൂട്ടിൽ നടക്കുന്ന ബസ് സമരം മറ്റു റൂട്ടുകളിലേക്ക് കൂടി വ്യാപിക്കുകയാണ്. തൊട്ടിൽപ്പാലം - വടകര റൂട്ടിൽ വ്യാഴാഴ്ച ബസ് സമരം നടക്കും
A native of Valayam has been arrested for assaulting a conductor on a bus; bus strike on the Thottil Palam-Vadakara route on Thursday
