കണ്ണൂർ: (www.panornews.in)കണ്ണൂർ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തി യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘത്തെ പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ഇന്ന് ഉച്ചക്ക് 12.നാണ് അജ്ഞാതസംഘം കാഞ്ഞിരക്കൊല്ലി ആമിനപ്പാലത്തെ വീട്ടിലെത്തി മഠത്തേടത്ത് വീട്ടില്‍ നിധീഷ്ബാബുവിനെ(38) വെട്ടിക്കൊലപ്പെടുത്തിയത്.
തടസം പിടിക്കാനെത്തിയ ഭാര്യ ശ്രുതിയുടെ(28)കൈയില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇവര്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
തലയുടെ പിന്‍ഭാഗത്ത് കത്തികൊണ്ട് വെട്ടിയതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് സൂചന. കൊല്ലപ്പണിക്കാരനായ നിധീഷ് ആലയില്‍ പണിതീര്‍ത്തുവെച്ച കത്തിഉപയോഗിച്ചാണ് കൊല നടത്തിയതെന്നാണ് വിവരം.
പ്രതികള്‍ പോലീസിന്റെ വലയിലാതായും വിവരമുണ്ട്. പയ്യാവൂര്‍ ഇന്‍സ്‌പെക്ടര്‍ ട്വിങ്കിള്‍ ശശിയാണ് കേസന്വേഷിക്കുന്നത്.
The accused in the incident where a young man was hacked to death in broad daylight in Kannur have been identified; there are indications that they have been caught.
