പാനൂർ (www.panoornews.in)ഇരുചക്രവാഹന യാത്രക്കാർക്കും, ഓട്ടോ യാത്രക്കാർക്കും കുഴി ഏറെ ഭീഷണിയാണ് സൃഷ്ടിച്ചിരുന്നത്.. ഇക്കാര്യം ട്രൂ വിഷൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.



ഏതാണ്ട് ഒരു മാസം മുമ്പാണ് റോഡരികിൽ താറിംഗ് താഴ്ന്ന് കുഴി രൂപപ്പെട്ടത്. ദിവസങ്ങൾ പിന്നിട്ടപ്പോൾ താറിംഗ് കൂടുതൽ അടർന്ന് താഴ്ന്ന് തീർത്തും അപകടാവസ്ഥയായി. ഡ്രൈവിംഗിനിടെ ദൂരെ നിന്നും കുഴി കാണാനായിരുന്നില്ല. തൊട്ടടുത്ത് എത്തിയാൽ മാത്രമെ കുഴി ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെട്ടിരുന്നുള്ളൂ. പെട്ടെന്ന് കുഴികണ്ടാൽ തന്നെ എതിരെ വാഹനം വരുന്നതിനാൽ വെട്ടിക്കാനുമായിരുന്നില്ല. പരാതികൾ ഏറിയതോടെ രണ്ടാഴ്ച മുമ്പ് റിഫ്ലക്ടർ സ്റ്റിക്കർ പതിച്ച ടാർ വീപ്പകൾ നിരത്തി വച്ച് അധികൃതർ മടങ്ങി. തലശേരി - പാനൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകളും, ഇതര സ്ഥലങ്ങളിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പുകളിലേക്കടക്കം ഇടതടവില്ലാതെ വാഹനങ്ങൾ കടന്നു പോകുന്ന റോഡായതു കൊണ്ടു തന്നെ നിരവധി പരാതികളാണ് കുഴിയെ സംബന്ധിച്ചുയർന്നത്.ഇതോടെയാണ് കുഴി അധികാരികൾ കോൺക്രീറ്റ് ചെയ്തത്. ഇതിന് സമീപത്തായി ജലനിധി കുടിവെള്ള വിതരണ പൈപ്പിടാൻ റോഡിന് കുറുകെ കുഴിയെടുത്തത് യഥാവിധി മൂടാത്തതും വാഹന യാത്രികർക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
Authorities have finally closed the pothole on the road near Moozhikkara on the Thalassery-Champad route.
