പാനൂർ :(www.panoornews.in) ഇന്ന് പെയ്ത കനത്ത മഴയിൽ പാനൂരിൽ വീടും, കിണറും ഭാഗികമായി തകർന്നു. കിണറിനോട് ചേർന്ന കുളിമുറി കിണറ്റിലേക്ക് ഇടിഞ്ഞുതാഴുകയായിരുന്നു.



പാനൂരിനടുത്ത് കിഴക്കേ ചമ്പാട് ചിത്രവയലിലെ ചമ്പേത്ത് താഴെക്കുനിയിൽ രാജേഷിൻ്റെ വീടാണ് അപകടാവസ്ഥയിലായത്. നേരത്തെ പന്ന്യന്നൂർ പഞ്ചായത്ത് നൽകിയ ധനസഹായം ഉപയോഗിച്ചാണ് കുളിമുറി നിർമ്മിച്ചത്. വാർഡംഗം മഞ്ജു ഉൾപ്പടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി.
House and well collapsed in heavy rain in Panur; house in danger
