കണ്ണേ മടങ്ങുക ; കുഞ്ഞു കല്ല്യാണിക്ക് വിട നൽകി ഉറ്റവരും നാട്ടുകാരും

കണ്ണേ മടങ്ങുക ; കുഞ്ഞു കല്ല്യാണിക്ക് വിട നൽകി  ഉറ്റവരും നാട്ടുകാരും
May 20, 2025 05:35 PM | By Rajina Sandeep

(www.panoornews.in)അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസുകാരി കല്യാണിക്ക് വിട ചൊല്ലി ഉറ്റവർ. പിതാവിന്റെ മറ്റക്കുഴിയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം കല്യാണിയുടെ മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. വിങ്ങലടക്കാനാവാതെ നിരവധിപ്പേരാണ് കല്യാണിയെ അവസാനമായി ഒരുനോക്ക് കാണാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്.

അതേസമയം, കുട്ടിയുടെ കൊലപാതകത്തിൽ അമ്മ സന്ധ്യ കുഞ്ഞിനെ കൊല്ലാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് എറണാകുളം റൂറൽ പൊലീസ് മേധാവി എം ഹേമലത ഐപിഎസ് പറഞ്ഞു. സന്ധ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും എന്നാൽ പൂർണമായും വിശ്വാസത്തിലെടുക്കാൻ സാധിക്കുന്ന മൊഴികൾ ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. കുട്ടിയുമായി സന്ധ്യ പാലത്തിലേക്ക് വന്നതും കുട്ടിയില്ലാതെ തിരികെ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

വീട്ടിലുള്ള പ്രശ്നങ്ങളെ സംബന്ധിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റകൃത്യത്തിൽ സന്ധ്യയെ ആരും സഹായിച്ചിട്ടില്ല. മെഡിക്കൽ പരിശോധന നടത്തി ആവശ്യമെങ്കിൽ മാനസിക വിദഗ്ധരെ കൂടി അന്വേഷണത്തിൽ ഉൾപ്പെടുത്തും. സന്ധ്യയുടെ ബന്ധുക്കളുടെയെല്ലാം മൊഴിയെടുക്കുമെന്നും നിലവിൽ അവർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും ഹേമലത വ്യക്തമാക്കി.

ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിന് പിന്നാലെ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കല്യാണിയെ അമ്മ സന്ധ്യ മൂഴിക്കുളം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ആലുവയിൽ നിന്ന് കുട്ടിയെ കാണാതായി എന്നായിരുന്നു അമ്മ ആദ്യം പൊലീസിന് നൽകിയ മൊഴി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ കുട്ടിയുമായി സന്ധ്യ ആലുവയിൽ ബസ് ഇറങ്ങിയെന്ന് വ്യക്തമാവുകയായിരുന്നു.

Return to your eyes; Family and locals bid farewell to young Kalyani

Next TV

Related Stories
കണ്ണൂരിൽ പട്ടാപ്പകൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന  സംഭവത്തിൽ  പ്രതികളെ തിരിച്ചറിഞ്ഞു ; വലയിലായതായും സൂചന

May 20, 2025 10:02 PM

കണ്ണൂരിൽ പട്ടാപ്പകൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു ; വലയിലായതായും സൂചന

കണ്ണൂരിൽ പട്ടാപ്പകൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികളെ...

Read More >>
പാനൂർ നഗരസഭയിലെ കരാർ വർക്കുകൾ കൃത്യസമയത്ത്  പൂർത്തികരിക്കാത്ത കരാറുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി പാനൂർ ഏറിയാ കമ്മിറ്റി

May 20, 2025 09:06 PM

പാനൂർ നഗരസഭയിലെ കരാർ വർക്കുകൾ കൃത്യസമയത്ത് പൂർത്തികരിക്കാത്ത കരാറുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി പാനൂർ ഏറിയാ കമ്മിറ്റി

പാനൂർ നഗരസഭയിലെ കരാർ വർക്കുകൾ കൃത്യസമയത്ത് പൂർത്തികരിക്കാത്ത കരാറുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി പാനൂർ ഏറിയാ...

Read More >>
പാനൂരിൽ കനത്ത മഴയിൽ വീടും, കിണറും  തകർന്നു ; വീട് അപകടാവസ്ഥയിൽ

May 20, 2025 04:03 PM

പാനൂരിൽ കനത്ത മഴയിൽ വീടും, കിണറും തകർന്നു ; വീട് അപകടാവസ്ഥയിൽ

പാനൂരിൽ കനത്ത മഴയിൽ വീടും, കിണറും തകർന്നു ; വീട്...

Read More >>
കണ്ണൂരിൽ ബൈക്കിലെത്തിയ സംഘം  യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു ; ഭാര്യക്കും വെട്ടേറ്റു

May 20, 2025 02:33 PM

കണ്ണൂരിൽ ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു ; ഭാര്യക്കും വെട്ടേറ്റു

കണ്ണൂരിൽ ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു ; ഭാര്യക്കും...

Read More >>
പാനൂർ സ്റ്റേഷൻ ഉപരോധം ; റിമാൻ്റിലായ  കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം, മറ്റുള്ളവർ മുൻകൂർ ജാമ്യത്തിന്...

May 20, 2025 02:20 PM

പാനൂർ സ്റ്റേഷൻ ഉപരോധം ; റിമാൻ്റിലായ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം, മറ്റുള്ളവർ മുൻകൂർ ജാമ്യത്തിന്...

റിമാൻ്റിലായ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം, മറ്റുള്ളവർ മുൻകൂർ...

Read More >>
പെട്ടെന്ന് രൂപപ്പെട്ട വൻകുഴിയിൽ ഓടി ക്കൊണ്ടിരുന്ന കാർ വീണു ;  ഡ്രൈവറടക്കം അഞ്ചു പേർക്ക്  പരിക്ക്

May 20, 2025 02:06 PM

പെട്ടെന്ന് രൂപപ്പെട്ട വൻകുഴിയിൽ ഓടി ക്കൊണ്ടിരുന്ന കാർ വീണു ; ഡ്രൈവറടക്കം അഞ്ചു പേർക്ക് പരിക്ക്

പെട്ടെന്ന് രൂപപ്പെട്ട വൻകുഴിയിൽ ഓടി ക്കൊണ്ടിരുന്ന കാർ വീണു ; ഡ്രൈവറടക്കം അഞ്ചു പേർക്ക് ...

Read More >>
Top Stories