കണ്ണൂരിൽ ഇൻസ്റ്റ വഴി പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ചു ; 25 കാരന് 50 വർഷം തടവും, 1.75 ലക്ഷം പിഴയും വിധിച്ച് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി

കണ്ണൂരിൽ ഇൻസ്റ്റ വഴി പരിചയപ്പെട്ട 14കാരിയെ പീഡിപ്പിച്ചു ; 25 കാരന് 50 വർഷം തടവും, 1.75 ലക്ഷം പിഴയും വിധിച്ച് തളിപ്പറമ്പ് അതിവേഗ പോക്സോ  കോടതി
May 15, 2025 08:05 AM | By Rajina Sandeep

കണ്ണൂർ :(www.panoornews.in)ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 50 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും. ചെറുപുഴ തിമിരി കഴുക്കൽ സ്വദേശി താളയിൽ പ്രമോദ് രാജിനെ യാണ് (25) തളിപ്പറമ്പ പോക്സോ അതിവേഗ കോടതി ജഡ്‌ജ് ആർ. രാജേഷ് ശിക്ഷിച്ചത്.

ബലാൽസംഗം, വീട്ടിൽ അതിക്രമിച്ചുകയറൽ ഉൾപ്പെടെ ഏഴ് ഗുരുതരമായ വകുപ്പുകളിലും കുറ്റക്കാരനെന്ന് കണ്ടെത്തിയിരന്നു. 2022 ജൂലായ് മുതൽ ആഗസ്‌ത്‌ 29 വരെയുള്ള ദിവസങ്ങളിൽ ആലക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിലാണ് വിധി.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയുടെ വീട്ടിൽ ഇയാൾ കിലോമീറ്ററുകളോളം രാത്രി ബൈക്കിൽ സഞ്ചരിച്ചെത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിനിടെ കുട്ടി പഠിക്കുന്ന സ്‌കൂളിൽ പ്രചരിച്ച ഒരു ഫോട്ടോ സംബന്ധിച്ച് അധ്യാപകർ അന്വേഷിച്ചപ്പോഴാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. അധ്യാപകർ ഇക്കാര്യം കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു.

പരാതി ലഭിച്ചതോടെ ആലക്കോട് സി.ഐ: വിനീഷ്കുമാറിൻ്റെ നേതൃത്വത്തിൽ കേസെടുത്ത് നടത്തിയ അന്വേഷണ ത്തിലാണ് വെൽഡിങ്ങ് തൊഴിലാളിയായ പ്രമോദ് രാജിനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി

Taliparamba fast-track POCSO court sentences 25-year-old to 50 years in prison and Rs 1.75 lakh fine for raping 14-year-old girl he met on Instagram in Kannur

Next TV

Related Stories
വടകരയിൽ ഭീതി വിതച്ച്  തെരുവുനായകൾ ; ഗര്‍ഭിണികളായ ആടുൾപ്പെടെ മൂന്നെണ്ണം ചത്ത നിലയിൽ

May 15, 2025 11:29 AM

വടകരയിൽ ഭീതി വിതച്ച് തെരുവുനായകൾ ; ഗര്‍ഭിണികളായ ആടുൾപ്പെടെ മൂന്നെണ്ണം ചത്ത നിലയിൽ

വടകരയിൽ ഭീതി വിതച്ച് തെരുവുനായകൾ ; ഗര്‍ഭിണികളായ ആടുൾപ്പെടെ മൂന്നെണ്ണം ചത്ത...

Read More >>
കുട്ടികളെ സന്മാർഗികളാകൂ.. ;  സ്കൂൾ തുറന്ന്​ രണ്ടാഴ്ച പുസ്തകം അടച്ചുവെച്ച്​ പഠനം

May 15, 2025 11:25 AM

കുട്ടികളെ സന്മാർഗികളാകൂ.. ; സ്കൂൾ തുറന്ന്​ രണ്ടാഴ്ച പുസ്തകം അടച്ചുവെച്ച്​ പഠനം

സ്കൂൾ തുറന്ന്​ രണ്ടാഴ്ച പുസ്തകം അടച്ചുവെച്ച്​...

Read More >>
കുത്തനെ ഇടിഞ്ഞ് സ്വർണവില ; ആശ്വാസത്തിൽ ആഭരണ പ്രേമികൾ

May 15, 2025 11:15 AM

കുത്തനെ ഇടിഞ്ഞ് സ്വർണവില ; ആശ്വാസത്തിൽ ആഭരണ പ്രേമികൾ

കുത്തനെ ഇടിഞ്ഞ് സ്വർണവില ; ആശ്വാസത്തിൽ ആഭരണ പ്രേമികൾ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 15, 2025 08:36 AM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ...

Read More >>
വയനാട്  റിസോർട്ടിൽ  ടെന്റ് തകർന്ന് വീണ് വിനോദ സഞ്ചാരിയായ യുവതി മരിച്ചു ; മൂന്ന് പേർക്ക് പരിക്ക്

May 15, 2025 08:30 AM

വയനാട് റിസോർട്ടിൽ ടെന്റ് തകർന്ന് വീണ് വിനോദ സഞ്ചാരിയായ യുവതി മരിച്ചു ; മൂന്ന് പേർക്ക് പരിക്ക്

വയനാട് റിസോർട്ടിൽ ടെന്റ് തകർന്ന് വീണ് വിനോദ സഞ്ചാരിയായ യുവതി മരിച്ചു ; മൂന്ന് പേർക്ക്...

Read More >>
കണ്ണൂരിൽ പള്ളിയിൽക്കിടന്നുറങ്ങിയ ഭിന്നശേഷിക്കാരന് നോമ്പുകാലത്ത് സക്കാത്തായി ലഭിച്ച ഒന്നര ലക്ഷത്തോളം രൂപ കവർന്നു ; ഏച്ചൂർ സ്വദേശി അറസ്റ്റിൽ

May 14, 2025 10:18 PM

കണ്ണൂരിൽ പള്ളിയിൽക്കിടന്നുറങ്ങിയ ഭിന്നശേഷിക്കാരന് നോമ്പുകാലത്ത് സക്കാത്തായി ലഭിച്ച ഒന്നര ലക്ഷത്തോളം രൂപ കവർന്നു ; ഏച്ചൂർ സ്വദേശി അറസ്റ്റിൽ

കണ്ണൂരിൽ പള്ളിയിൽക്കിടന്നുറങ്ങിയ ഭിന്നശേഷിക്കാരന് നോമ്പുകാലത്ത് സക്കാത്തായി ലഭിച്ച ഒന്നര ലക്ഷത്തോളം രൂപ കവർന്നു...

Read More >>
Top Stories

News Roundup