കണ്ണൂർ : (www.panoornews.in)പള്ളിയിൽ കിടന്നുറങ്ങിയ ആളുടെ 1,43,000 രൂപയും, 5000 രൂപ വിലവരുന്ന മൊബൈൽ ഫോണും കവർന്നയാളെ ടൗൺ സി.ഐ: ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഏച്ചൂരിലെ പി.ഉമ്മർ (52) ആണ് പിടിയിലായത്. കർണ്ണാടക ചിക്മാംഗ്ലൂർ സ്വദേശിയായ ഇബ്രാഹിമിന്റെ പണം കവർച്ച ചെയ്‌ത കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ നോമ്പുകാലത്തെ അവസാന ദിനത്തിലാണ് കവർച്ച നടന്നത്. ഭിന്നശേഷി ക്കാരനാണ് ഇബ്രാഹിം. കർണ്ണാടകയിൽ നിന്ന് വന്ന ഇയാൾ പല സ്ഥലത്തും സഞ്ചരിച്ച് സക്കാത്ത് ശേഖരിച്ച് കാംബസർ പള്ളിയിൽ കിടന്നുറങ്ങിയ തായിരുന്നു. കണ്ണൂർ മാർക്കറ്റിലും മറ്റും സ്ഥിരമായി ചുറ്റിക്കറങ്ങി നടക്കാറുള്ള ഉമ്മറും ഇതേദിനം ഈ പള്ളിയിൽ കിടന്നുറങ്ങിയിരുന്നു. ഇബ്രാഹിം തന്റെ കൈവശമുള്ള ബാഗിലാണ് പണവും മൊബൈൽ ഫോണും സൂക്ഷിച്ചിരുന്നത്. ഈ ബാഗ് അടക്കമാണ് കവർച്ച ചെയ്തത്. രാവിലെ ഉറക്കമുണർന്നപ്പോൾ ബാഗ് കാണാത്തതിനെത്തുടർന്ന് പള്ളി അധികൃതരുടെ സഹായത്തോടെ ടൗൺ പോലീസിൽ പരാതി നൽകി. സ്ഥലത്തെ സി.സി.ടി.വി പരിശോധിച്ചാണ് പണം തട്ടിയെടുത്ത ആളെ തിരിച്ചറിഞ്ഞത്. എന്നാൽ അപ്പോഴേക്കും ഇയാൾ കണ്ണൂരിൽ നിന്ന് മുങ്ങിയിരുന്നു. ടൗൺ പോലീസ് കുറെ കാലമായി ഇയാളെ പിടികൂ ടാൻ ശ്രമിച്ചുവരികയായിരുന്നു. കഴിഞ്ഞ ദിവസം ഉമ്മറിൻ്റെ ഫോൺ ലൊക്കേഷൻ പാലക്കാട് വാളയാറിലാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് രാത്രി പോലീസ് സംഘം അവിടെയെത്തി ഉമ്മറിനെ പിടികൂടു കയായിരുന്നു.
കവർച്ച ചെയ്ത പണം ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. ആഡംബരജീവിതം നയിച്ച് പണമൊക്കെ ധൂർത്തടിച്ചിരുന്നു. എസ്.ഐ: അനുരൂപ്, പ്രൊബേഷൻ എസ്.ഐ: വിനീത്, പോലീസുകാരായ നാസർ, റമീസ്, ബൈജു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
A disabled person sleeping in a mosque in Kannur was robbed of about 1.5 lakh rupees received as Zakat during the fasting period; A native of Echur arrested
