കൂത്ത്പറമ്പ്:(www.panoornews.in) കേരള സർക്കാർ മൃഗ സംരക്ഷണ വകുപ്പ് റീബിൽഡ് കേരള ഇനീഷ്യറ്റീവ് പദ്ധതിയുടെ ഭാഗമായി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ രാത്രികാല മൃഗ ചികിത്സാ സേവനത്തിന് തുടക്കമായി. മൊബൈൽ വെറ്റിനറി യൂണിറ്റിൻ്റെ ഫ്‌ലാഗ് ഓഫ് കെ പി മോഹനൻ എം എൽ എ നിർവ്വഹിച്ചു.



കുത്തുപറമ്പ് നഗരസഭ, മാങ്ങാട്ടിടം, കോട്ടയം, പാട്യം, തൃപ്പങ്ങോട്ടൂർ, കുന്നോത്ത് പറമ്പ്, ചിറ്റാരിപ്പറമ്പ്, കൂടാതെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും മൊബൈൽ യൂണിറ്റിന്റെ സേവനം ലഭ്യമാകും. കുത്തുപറമ്പ് റൂറൽ ബാങ്കിന് സമീപം നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ ഷീല അധ്യക്ഷയായി. ജില്ലാ മൃഗ സംരക്ഷണ ഓഫീസർ എസ്. സന്തോഷ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ അധ്യക്ഷ വി സുജാത മുഖ്യാതിഥിയായി. സീനിയർ വെറ്റിനറി സർജൻ ഡോക്ടർ കെ പി അനിൽ കുമാർ, ഡോ.ആർ ഷീല എന്നിവർ സംസാരിച്ചു.
Nighttime veterinary care service begins in Koothparamba Block Panchayat
