---
title: "കുത്തനെ ഇടിഞ്ഞ് സ്വർണവില ; ആശ്വാസത്തിൽ ആഭരണ പ്രേമികൾ "
english_title: "Gold prices drop sharply; jewelry lovers relieved"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/290121/gold-prices-drop-sharply-jewelry-lovers-relieved"
published_at: "2025-05-15T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68258033227e2_Untitled-3_copy.jpg"
keywords: []
---

# കുത്തനെ ഇടിഞ്ഞ് സ്വർണവില ; ആശ്വാസത്തിൽ ആഭരണ പ്രേമികൾ 

> **Lead Summary:** സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു മാസത്തിന് ശേഷം സ്വർണവില 69,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 68,880 രൂപയാണ്.

## Article Content

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു മാസത്തിന് ശേഷം സ്വർണവില 69,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 68,880 രൂപയാണ്.

ഇന്നലെ പവന് 320 രൂപ വർധിച്ചിരുന്നു. എന്നാൽ അതിന് മുൻപ് 2,280 രൂപയാണ് രണ്ട് ദിവസം കൊണ്ട് സ്വർണത്തിന് കുറഞ്ഞത്. ഇന്നത്തെ വിലയിടിവ് സ്വർണാഭരണ ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8610 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7095 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/290121/gold-prices-drop-sharply-jewelry-lovers-relieved)