(www.panoornews.in)തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും 107 ഗ്രാം സ്വർണം മോഷണം പോയതായി പരാതി. ശ്രീകോവിലിൽ സ്വർണം പൂശാനായി സൂക്ഷിച്ചിരുന്ന 13 പവന്‍ സ്വർണമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.



അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നാണ് സ്വര്‍ണം കാണാതായിരിക്കുന്നത്. ലോക്കറിലണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വർണം തൂക്കി നൽകുകയും തിരികെ വയ്ക്കുകയുംചെയ്യുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Complaint of theft of 104 grams of gold from Padmanabhaswamy temple
