---
title: "വാഹനാപകടം;അമ്മൂമ്മയ്ക്കൊപ്പം റോഡരികിലൂടെ നടന്നുപോകുന്നതിനിടെ കണ്ണൂരിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം"
english_title: "A three-year-old girl died in a car accident while walking along the road with her grandmother in Kannur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/287272/a-three-year-old-girl-died-in-a-car-accident-while-walking-along-the-road-with-her-grandmother-in-kannur"
published_at: "2025-05-01T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6813986ae34ce_681396fdc2d09_accident.jpg"
keywords: []
---

# വാഹനാപകടം;അമ്മൂമ്മയ്ക്കൊപ്പം റോഡരികിലൂടെ നടന്നുപോകുന്നതിനിടെ കണ്ണൂരിൽ മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം

> **Lead Summary:** പയ്യാവൂരിൽ ചമതലച്ചാലിൽ വാഹനാപകടം . മൂന്ന് വയസ്സുകാരി മരിച്ചു . അമിതവേഗതകാരണം കാര്‍ നിയന്ത്രണം വിട്ടതെന്നാണ് നിഗമനം. അമ്മൂമ്മ ഷിജിയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്നു കുട്ടി.

## Article Content

പയ്യാവൂരിൽ ചമതലച്ചാലിൽ വാഹനാപകടം . മൂന്ന് വയസ്സുകാരി മരിച്ചു . അമിതവേഗതകാരണം കാര്‍ നിയന്ത്രണം വിട്ടതെന്നാണ് നിഗമനം. അമ്മൂമ്മ ഷിജിയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്നു കുട്ടി.

പയ്യാവൂര്‍ ചമതച്ചാല്‍ ഒറവക്കുഴിയില്‍ ഒ.എല്‍.അബ്രഹാം-ഷിജി ദമ്പതികളുടെ മകള്‍ അനുവിന്റെയും കാസര്‍ഗോഡ് കള്ളാർ പറയാകോണത്ത് സോയി എന്നിവരുടെ ഏക മകൾ നോറയാണ് മരിച്ചത് . നോറയുടെ മാതാപിതാക്കളായ അനുവും സോയിയും വിദേശത്താണ്. അമ്മൂമ്മ ഷിജിക്കും അപകടത്തില്‍ പരിക്കേറ്റു. ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/287272/a-three-year-old-girl-died-in-a-car-accident-while-walking-along-the-road-with-her-grandmother-in-kannur)