(www.panoornews.in)സ്‌ക്കൂട്ടറില്‍ കടത്തുകയായിരുന്ന 10.750 ലിറ്റര്‍ മാഹിമദ്യം എക്‌സൈസ് സംഘം പിടികൂടി, ഒരാള്‍ അറസ്റ്റില്‍. പാപ്പിനിശ്ശേരി ഷംസ വീട്ടില്‍ കുഞ്ഞുമ്പിയുടെ മകന്‍ എസ്.വി.ബഷീര്‍ (51)നെയാണ്പാപ്പിനിശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സന്തോഷ് കുമാറും സംഘവും ചേര്‍ന്ന് പിടികൂടിയത്.



പാപ്പിനിശ്ശേരി പുതിയകാവ് ഇ എം.എസ് റോഡില്‍ വെച്ച് കെ.എല്‍-13 എ.വൈ 2966 ടി.വി.എസ് ജൂപ്പിറ്റര്‍ സ്‌ക്കൂട്ടിയില്‍ വില്‍പ്പനക്കായി കൊണ്ടുപോകവെയാണ് പിടിയിലായത്. മാഹിയില്‍ നിന്നും മദ്യം ട്രെയിന്‍ മാര്‍ഗ്ഗം എത്തിച്ച് പാപ്പിനിശ്ശേരി, ഇല്ലിപ്പുറം, കീച്ചേരി, ചുങ്കം, മാട്ടൂല്‍, മടക്കര എന്നി സ്ഥലങ്ങളില്‍ യുവാക്കള്‍ക്ക് രഹസ്യമായി മദ്യം എത്തിച്ച് കൊടുക്കുന്ന ഇയാളെ തേടി ഡ്രൈഡേ ദിവസങ്ങളില്‍ നിരവധി ആവശ്യക്കാരാണ് എത്തുന്നത്.
Selling liquor in the name of food; Man arrested with 10,750 liters of Mahe liquor in Kannur
