---
title: "കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലിൽ പാനൂർ മേഖലയിലും നാശം ; വീടുകൾക്ക് കേടുപാട്"
english_title: "The strong thunderstorm that occurred the other day also caused destruction in the Panur area; houses were damaged"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/287246/the-strong-thunderstorm-that-occurred-the-other-day-also-caused-destruction-in-the-panur-area-houses-were-damaged"
published_at: "2025-05-01T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681376dd29aea_Untitled-6_copy.jpg"
keywords: []
---

# കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലിൽ പാനൂർ മേഖലയിലും നാശം ; വീടുകൾക്ക് കേടുപാട്

> **Lead Summary:** പാനൂർ :പാനൂരിനടുത്ത് നരിക്കോട് മലയിലെ വീടുകളിൽ ബുധനാഴ്ച രാത്രി ഉണ്ടായ കനത്ത ഇടിമിന്നലിൽ വ്യാപക നാശനഷ്ടമുണ്ടായി. നരിക്കോട് മല സ്കൂൾ ഹെൽപ്പർ തയ്യിൽ ഓമനയുടെ വീട്ടിലെ ഇലക്ട്രിക് , ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പാടെ തകർന്നു. വീട്ടിലുണ്ടായിരുന്ന ആളുകൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. അര ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

## Article Content

പാനൂർ :പാനൂരിനടുത്ത് നരിക്കോട് മലയിലെ വീടുകളിൽ ബുധനാഴ്ച രാത്രി ഉണ്ടായ കനത്ത ഇടിമിന്നലിൽ വ്യാപക നാശനഷ്ടമുണ്ടായി. നരിക്കോട് മല സ്കൂൾ ഹെൽപ്പർ തയ്യിൽ ഓമനയുടെ വീട്ടിലെ ഇലക്ട്രിക് , ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പാടെ തകർന്നു. വീട്ടിലുണ്ടായിരുന്ന ആളുകൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. അര ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ബുധനാഴ്ച രാത്രി 11 മണിയോടുകൂടിയായിരുന്നു ഇടിമിന്നൽ ഉണ്ടായത്. പ്രദേശത്തെ മറ്റ് വീടുകൾക്കും തകരാർ സംഭവിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/287246/the-strong-thunderstorm-that-occurred-the-other-day-also-caused-destruction-in-the-panur-area-houses-were-damaged)