പാനൂർ:(www.panoornews.in) പാനൂർ പ്രെഫസർ അബ്ദുൽ ഖാദർ കൾചറൽ സെൻ്റർ (എകെസിസി) പാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ മേഖലയിൽ നിന്നും ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകുന്നു.



മെയ് നാലിന് രാവിലെ 10 മണിക്ക് പാനൂർ പൂക്കോം റോഡിൽ ഒമാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന യാത്രയയപ്പ് സമ്മേളനം കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ: ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും. ഡോ :ടികെ മുനീർ അധ്യക്ഷനാവും.ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്സൽ ഉപഹാര സമർപ്പണം നടത്തും.
എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി, കേരള ഹജ്ജ് കമ്മിറ്റിയംഗം ഒ വി ജാഫർ, എസ്കെഎസ് എസ്എഫ് ജില്ലാ വൈസ് പ്രസിഡൻ്റ് അനസ് ഹൈതമി, കെഎൻഎം ജില്ലാ വൈസ് പ്രസിഡൻ്റ് യാക്കൂബ് എലാങ്കോട് എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ കെ നൗഷാദ്, ഡോ: ടികെ മുനീർ, ഹാരിസ് മരക്കാർ, അഷ്റഫ് വര്യയിൽ, റഷീദ് അണിയാരം എന്നിവർ പങ്കെടുത്തു
AKCC sends off pilgrims from Panur region on Sunday
