(www.panoornews.in)ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. 74കാരിയായ ഓമനയാണ് കൊല്ലപ്പെട്ടത്. കൊട്ടാരക്കര ചിരട്ടക്കോണത്താണ് സംഭവം. ഭർത്താവ് കുട്ടപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് വെട്ടേറ്റ നിലയിലാണ് കിടപ്പുമുറിയിൽ ഓമനയുടെ മൃതദേഹം ഉണ്ടായിരുന്നത്.



രാത്രിയിൽ ഭർത്താവ് വെട്ടുകത്തി കൊണ്ട് ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഇവരുടെ മകൾ സ്വപ്നയും ഭർത്താവും തൊട്ടടുത്തുള്ള മുറിയിലുണ്ടായിരുന്നെങ്കിലും സംഭവം അറിഞ്ഞിരുന്നില്ല. ഓമന മരിച്ചെന്ന് കുട്ടപ്പൻ മറ്റൊരിടത്ത് താമസിക്കുന്ന മൂത്ത മകളെ ഫോൺ വിളിച്ച് പറയുകയായിരുന്നു.
തുടർന്ന് വിവരം അറിഞ്ഞ് മകൾ സ്വപ്ന വാതിൽ തുടർന്ന് നോക്കിയപ്പോഴാണ് ഓമനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
Husband hacks wife to death in Kollam; husband in custody
