---
title: "മഹല്ലിലെ മുതിർന്ന പൗരന്മാർക്ക് സൗജന്യ  ഉല്ലാസയാത്ര ; മാതൃകയായി ചമ്പാട് ബ്രദേഴ്സ്"
english_title: "Free excursion for senior citizens of Mahal; Champad Brothers as a model"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/287040/free-excursion-for-senior-citizens-of-mahal-champad-brothers-as-a-model"
published_at: "2025-04-30T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681239c682ed1_wsss.jpg"
keywords: []
---

# മഹല്ലിലെ മുതിർന്ന പൗരന്മാർക്ക് സൗജന്യ  ഉല്ലാസയാത്ര ; മാതൃകയായി ചമ്പാട് ബ്രദേഴ്സ്

> **Lead Summary:** ചമ്പാട് ബ്രദേഴ്സിൻ്റെ നേതൃത്വത്തിൽ താഴെ ചമ്പാട് മഹല്ലിലെ മുതിർന്ന പൗരൻമാർക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു. കൊയിലാണ്ടിയിലെ ഹൗസ് ബോട്ട് സർവീസിലാണ് മുതിർന്നവർ ഒരു ദിനം ആടിയും പാടിയും വേറിട്ടതാക്കിയത്.

## Article Content

ചമ്പാട് ബ്രദേഴ്സിൻ്റെ നേതൃത്വത്തിൽ താഴെ ചമ്പാട് മഹല്ലിലെ മുതിർന്ന പൗരൻമാർക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു. കൊയിലാണ്ടിയിലെ ഹൗസ് ബോട്ട് സർവീസിലാണ് മുതിർന്നവർ ഒരു ദിനം ആടിയും പാടിയും വേറിട്ടതാക്കിയത്.

താഴെ ചമ്പാട് മഹല്ലിന് കീഴിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സംഘടനയാണ് ബ്രദേഴ്സ് കൂട്ടായ്മ. ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതിനോടകം ബ്രദേഴ്സ് നടത്തിക്കഴിഞ്ഞു. ഇതിൻ്റെ ഭാഗമായാണ് മഹല്ലിന് കീഴിലെ 60 ഓളം മുതിർന്ന പൗരന്മാരെ ചേർത്ത് പിടിച്ച് തിക്കോടി അളക പുഴ ഉല്ലാസ യാത്ര പോയത്. ഹൗസ് ബോട്ടിൽ ആടിയും, പാടിയും, കളികളിലേർപ്പെട്ടും ഉല്ലാസ യാത്ര മുതിർന്നവരും ബ്രദേഴ്സ് അംഗങ്ങളും അവിസ്മരണീയമാക്കി. ഇത്തരമൊരു യാത്രയിൽ പങ്കെടുക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്ന് പൗരപ്രമുഖൻ റഹീം ചമ്പാട് പറഞ്ഞു.

താഴെ ചമ്പാട് മഹല്ല് പ്രസിഡൻ്റ് കെ.ആർ മൂസ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.

വി. അബ്ദുൽ സലാം, ഒ.കെ

റംഷി,

ഇംതിയാസ്,

കെ കെ അഫസൽ,

വി.പി.കെ.യു ഷക്കീൽ, ടി.വി

നൗഷാദ്,

റഫീഖ് പാലിലാണ്ടി,

കെ.വി റഷീദ് എന്നിവർ നേതൃത്വം നൽകി.ഇത്തരമൊരു യാത്ര നടത്താനായതിൽ ഏറെ സന്തോഷമുണ്ടെന്ന് ഭാരവാഹികളും പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/287040/free-excursion-for-senior-citizens-of-mahal-champad-brothers-as-a-model)