കണ്ണൂര്‍ : (www.panoornews.in) കണ്ണൂരിലെ ഓട്ടോഡ്രൈവറെ തളിപ്പറമ്പില്‍ കാണാതായി . കൊറ്റാളി മില്‍ക്ക് സൊസൈറ്റിക്ക് സമീപത്തെ തിരുമംഗലത്ത് വീട്ടില്‍ അനില്‍കുമാറിനെയാണ്(49)കാണാതായത്. കെ.എല്‍-13 എ.ജെ.-0976 നമ്പര്‍ ഓട്ടോറിക്ഷയില്‍ തളിപ്പറമ്പിലെത്തിയ അനില്‍കുമാര്‍ കൊറ്റാളിയിലെ കുടുംബവീട്ടിലോ ഭാര്യയുടെ വീടായ കോറോം മുത്തത്തിയിലോ തിരിച്ചെത്തിയില്ലെന്നാണ് പരാതി.



ഇയാളുടെ ഓട്ടോറിക്ഷ ഇന്നലെ തളിപ്പറമ്പ് സര്‍സയ്യിദ് കോളേജിന് സമീപത്തെ ഹോട്ടലിന് മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാര്യ കുഞ്ഞിവളപ്പില്‍ വീട്ടില്‍ കെ.വി.സന്ധ്യയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Auto driver from Kannur goes missing in Thaliparambi
