(www.panoornews.in)കണ്ണൂരില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് 24 വയസ്സുകാരി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി യുവതിയുടെ അമ്മ.



ഭര്‍ത്താവില്‍ നിന്നും മകള്‍ നേരിട്ടത് ക്രൂരമായ പീഡനമാണെന്ന് അമ്മ . ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയത്. നിറത്തിന്റെ പേരിലും മകള്‍ അധിക്ഷേപം നേരിട്ടു.
സ്ത്രീധനത്തിന്റെ പേരിലും നിരന്തര പീഡനം ഉണ്ടായി. മന്ത്രവാദം ഉള്‍പ്പെടെ മകളെ ഉപയോഗിച്ച് നടത്തി. ഗര്‍ഭിണിയായ മകളെ വയറ്റില്‍ ചവിട്ടി പരിക്കേല്‍പ്പിച്ചെന്നും അമ്മ പ്രതികരിച്ചു.
തിങ്കളാഴ്ചയാണ് കണ്ണൂരിലെ സ്വന്തം വീട്ടില്‍ സ്‌നേഹയെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. സ്‌നേഹയുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് തന്നെ നിരന്തരം പീഡിപ്പിച്ചു എന്ന് സ്‌നേഹ തന്റെ ആത്മഹത്യ കുറിപ്പില്‍ കുറിച്ചിട്ടുണ്ട്. മാനസികമായും ശാരീരികമായും ഭര്‍ത്താവ് ജിനീഷ് തന്നെ പീഡിപ്പിച്ചു എന്നും കത്തില്‍ വ്യക്തമാക്കുന്നു.
കുഞ്ഞിന്റെ നിറം ജിനീഷിന്റത് പോലെയല്ല എന്ന് പറഞ്ഞ് സ്‌നേഹയെ നിരന്തരം ജിനീഷ് മര്‍ദ്ദിച്ചിരുന്നു. താന്‍ കറുത്തതാണെന്നും കുഞ്ഞ് വെളുത്തതാണെന്നും ജിനീഷ് പറഞ്ഞിരുന്നു. ജിനീഷിന് സ്‌നേഹയെ സംശയമായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നുണ്ട്. സ്‌നേഹ മരിക്കുന്നതിന് തൊട്ട് മുന്‍പ് ജിനീഷ് ഫോണില്‍ വിളിച്ചിരുന്നുവെന്നും മാനസികമായി തകര്‍ത്തുവെന്നും അതിന് ശേഷം സ്‌നേഹ പൊട്ടിക്കരയുന്നത് കണ്ടെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ ജിനീഷ് പൊലീസ് കസ്റ്റഡിയിലാണ്.
'Pregnant daughter was injured by being kicked in the stomach'; Mother makes serious allegations in Sneha's death in Kannur
