മട്ടന്നൂർ:(www.panoornews.in) മട്ടന്നൂർ കൊടോളിപ്രത്ത് ബൈക്ക് നിയന്ത്രണം വിട്ടു വയലിലേക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു. തെരൂർ സ്വദേശി എം.കെ.ദിവാകരൻ (54) ആണ് മരിച്ചത്.



ഭാര്യ വിജിന (42), മകൻ അഹാൽ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 7.45ഓടെ കൊടോളിപ്രം പൈപ്പ് ലൈൻ റോഡിലാണ് അപകടമുണ്ടായത്. ബൈക്ക് റോഡരികിലുള്ള പൈപ്പിൻ്റെ കോൺക്രീറ്റ് വാൾവിൽ ഇടിച്ച് മറിയുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ദിവാകരനെ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിമുക്ത ഭടനാണ് മരിച്ച ദിവാകരൻ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം തിങ്കളാഴ്ച വീട്ടിലെത്തിച്ചു സംസ്കരിക്കും.
Accident while traveling with family in Mattannur; Head of household dies after bike overturns
