ചരിത്രകാരന് വിട ; ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു

ചരിത്രകാരന് വിട ; ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു
Apr 26, 2025 11:24 AM | By Rajina Sandeep

(www.panoornews.in)പ്രശസ്ത ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. 92 വയസ്സായിരുന്നു. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായിരുന്നു. കാലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗത്തിന്‍റെ തലവനായി പ്രവർത്തിച്ചു. പൊന്നാനി സ്വദേശിയാണ്. ചേര രാജാക്കന്മാരെ കുറിച്ചുള്ള ആധികാരികമായ പഠനം എംജിഎസ് ആണ് നടത്തിയത്.


ഈ പഠനത്തിനുശേഷമാണ് പെരുമാൾ ഓഫ് കേരള എന്ന പുസ്തകം എഴുതിയത്. ചരിത്ര രംഗത്തും കേരളത്തിന്‍റെ സാംസ്കാരിക രംഗത്തും നിറസാന്നിധ്യമായിരുന്നു എംജിഎസ്. ശില താമ്ര ലിഖിതങ്ങൾ കണ്ടെത്തിയായിരുന്നു എംജിഎസിന്‍റെ ഗവേഷണം. കേരള ചരിത്ര ഗവേഷണത്തിൽ മികവ് തെളിയിച്ചു. അന്തർദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലെയും റഷ്യയിലെയും സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി പ്രവർത്തിച്ചിട്ടുണ്ട്.


1932 ഓഗസ്റ്റ് 20ന് പൊന്നാനിയിലായിരുന്നു മുറ്റയില്‍ ഗോവിന്ദ മേനോന്‍ ശങ്കര നാരായണന്‍ എന്ന എംജിഎസിന്‍റെ ജനനം. ധനശാസ്ത്രത്തില്‍ ബിരുദവും മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ഒന്നാംറാങ്കോടെ ബിരുദാനന്തര ബിരുദവും നേടി.


1954-ല്‍ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ചരിത്രാധ്യാപകനായി. 1964 മുതല്‍ കേരള സര്‍വകലാശാലയുടെ കോഴിക്കോട് കേന്ദ്രത്തിലും 1968 മുതല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും ചരിത്ര വിഭാഗം അധ്യാപകനായി. 1973-ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. നേടി. 1974 മുതല്‍ ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് കമ്മിറ്റി അംഗമായി.


ചരിത്ര വിഭാഗം തലവനായി 1992-ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നു വിരമിച്ചു. നിരവധി സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ മെമ്പർ സെക്രട്ടറിയായിരുന്നു. 2004-05 കാലഘട്ടത്തില്‍ കേരള സ്റ്റേറ്റ് ആര്‍ക്കൈവ്സ് സാങ്കേതിക ഉപദേശക സമിതി ചെയര്‍മാനായി. നിരവധി ഗവേഷണ പ്രബന്ധങ്ങളുടെ എഡിറ്ററായിരുന്നു. ജാലകങ്ങള്‍ എന്ന പേരില്‍ എം.ജി.എസിന്‍റെ ആത്മകഥ 2018-ല്‍ കറന്‍റ് ബുക്സ് പ്രസിദ്ധീകരിച്ചു.


കോഴിക്കോടിന്‍റെ കഥ, കളരിപ്പയറ്റ് നിഘണ്ടു, കവിത കമ്മ്യൂണിസം വര്‍ഗീയത – എംജിഎസിന്‍റെ ചിന്തകള്‍, കേരളചരിത്രത്തിലെ 10 കള്ളക്കഥകള്‍, ചരിത്രം വ്യവഹാരം-കേരളവും ഭാരതവും എന്നിവയാണ് പ്രധാന കൃതികള്‍. ഭാര്യ – പ്രേമലത. മക്കള്‍ - വിജയകുമാര്‍, വിനയാ മനോജ്

Farewell to historian; Dr. MGS Narayanan passes away

Next TV

Related Stories
മാഹി നാടകപ്പുരയുടെ പഞ്ചദിന നാടകോത്സവത്തിന് ഇന്ന് ചൊക്ലിയിൽ  തിരശ്ശീല ഉയരും

Apr 26, 2025 04:14 PM

മാഹി നാടകപ്പുരയുടെ പഞ്ചദിന നാടകോത്സവത്തിന് ഇന്ന് ചൊക്ലിയിൽ തിരശ്ശീല ഉയരും

മാഹി നാടകപ്പുരയുടെ പഞ്ചദിന നാടകോത്സവത്തിന് ഇന്ന് ചൊക്ലിയിൽ തിരശ്ശീല...

Read More >>
വടകരയിൽ വീണ്ടും ലഹരി വേട്ട; എംഡിഎംഎയുമായി 26-കാരൻ പിടിയിൽ

Apr 26, 2025 03:33 PM

വടകരയിൽ വീണ്ടും ലഹരി വേട്ട; എംഡിഎംഎയുമായി 26-കാരൻ പിടിയിൽ

വടകരയിൽ വീണ്ടും ലഹരി വേട്ട; എംഡിഎംഎയുമായി 26-കാരൻ...

Read More >>
മുംബൈ ഭീകരാക്രമണം,  സന്ദർശിച്ചവരുടെ പേരും വിവരങ്ങളും റാണ അന്വേഷണ സംഘത്തിന് കൈമാറി ; മുംബൈ ക്രൈം ബ്രാഞ്ച് കേരളത്തിലേക്ക്

Apr 26, 2025 01:37 PM

മുംബൈ ഭീകരാക്രമണം, സന്ദർശിച്ചവരുടെ പേരും വിവരങ്ങളും റാണ അന്വേഷണ സംഘത്തിന് കൈമാറി ; മുംബൈ ക്രൈം ബ്രാഞ്ച് കേരളത്തിലേക്ക്

മുംബൈ ഭീകരാക്രമണം, സന്ദർശിച്ചവരുടെ പേരും വിവരങ്ങളും റാണ അന്വേഷണ സംഘത്തിന് കൈമാറി ; മുംബൈ ക്രൈം ബ്രാഞ്ച് കേരളത്തിലേക്ക്...

Read More >>
പേ​രാ​മ്പ്രയിൽ യുവതിയെ ഭർത്താവ്  വീട്ടിൽനിന്ന് പുറത്താക്കിയതായി പരാതി ; കോടതി ഉത്തരവുണ്ടായിട്ടും വീട്ടിൽ കയറാൻ അനുവദിച്ചില്ല

Apr 26, 2025 12:47 PM

പേ​രാ​മ്പ്രയിൽ യുവതിയെ ഭർത്താവ് വീട്ടിൽനിന്ന് പുറത്താക്കിയതായി പരാതി ; കോടതി ഉത്തരവുണ്ടായിട്ടും വീട്ടിൽ കയറാൻ അനുവദിച്ചില്ല

പേ​രാ​മ്പ്രയിൽ യുവതിയെ ഭർത്താവ് വീട്ടിൽനിന്ന് പുറത്താക്കിയതായി പരാതി ; കോടതി ഉത്തരവുണ്ടായിട്ടും വീട്ടിൽ കയറാൻ...

Read More >>
തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിൽ പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസ് ഓടിയത് ഒമ്പത് മാസം; ഒടുവിൽ പൂട്ട്

Apr 26, 2025 11:55 AM

തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിൽ പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസ് ഓടിയത് ഒമ്പത് മാസം; ഒടുവിൽ പൂട്ട്

തൊട്ടിൽപ്പാലം-തലശ്ശേരി റൂട്ടിൽ പെർമിറ്റ് ഇല്ലാതെ സ്വകാര്യ ബസ് ഓടിയത് ഒമ്പത് മാസം; ഒടുവിൽ...

Read More >>
അമ്മക്കൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ മറിഞ്ഞ് അപകടം; മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

Apr 26, 2025 10:19 AM

അമ്മക്കൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ മറിഞ്ഞ് അപകടം; മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

അമ്മക്കൊപ്പം സഞ്ചരിക്കവേ സ്കൂട്ടർ മറിഞ്ഞ് അപകടം; മൂന്നര വയസുകാരിക്ക്...

Read More >>
Top Stories