പള്ളൂർ:(www.panoornews.in) പള്ളൂർ പൊലീസ് സ്റ്റേഷൻ മതിലിൽ സ്ഥാപിച്ച പൊലീസ് നെയിംബോർഡ് നശിപ്പിച്ച കേസിലെ അഞ്ച് പ്രതികൾക്ക് തടവും പിഴയും.



ചൊക്ലി സ്വദേശികളായ അനു എന്ന എൻ.കെ അനുരാഗ് (20), അണ്ടിപ്പീടികയിലെ കെ.പി നജീബ് (19), മേക്കുന്ന് ലക്ഷം വീട് കോളനിയിലെ മുഹമ്മദ് ആഷിഖ് (19), പെരിങ്ങാടിയിലെ മുഹമ്മദ് റാസിഖ് (19), പാനൂർ എലങ്കോട് പാലക്കൂലിൽ കല്ലിൽ ഹൗസിൽ കെ. ഷമ്മാസ് (28) എന്നിവരെയാണ് മാഹി ജുഡീഷ്യൽ മജിസ്ട്രേട്ട് ബി. റോസ്ലിൻ ശിക്ഷിച്ചത്.
2018 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്നത്തെ പള്ളൂർ എസ്.ഐ സെന്തിൽ കുമാറാണ് കേസ് രജിസ്റ്റർ ചെയ്തതും, പ്രതികളെ പിടികൂടിയതും.
Accused sentenced in Pallur police station board vandalism case
