(www.panoornews.in)മാഹി നാടക പുരയുടെ നാലാമത് അഖില കേരള പഞ്ചദിന നാടകോത്സവം ഡ്രാമ ഫിയസ്റ്റ - 2025 ന് ഇന്ന് രാത്രി 7 മണിക്ക് ചൊക്ലി രാമവിലാസം ഹൈസ്കൂളിൽ തിരശ്ശീല ഉയരും.



പ്രമുഖനാടകകൃത്തും സംവിധായകനുമായിരുന്ന രാജശേഖരൻ ഓണത്തുരുത്തിന്റെ സ്മരണയ്ക്കായി നടക്കുന്ന മത്സരത്തിൽ 15 നാടകങ്ങൾ അവതരിപ്പിക്കപ്പെടും
.ഇന്ന് വൈകി ട്ട് ഏഴിന് തൃശ്ശൂർ മാജിക്കൽ തിയേറ്റർ ഫോറം ഫോർ ആർട്സ് അവതരിപ്പിക്കുന്ന 'ജനുസ്സ്' രാത്രി ഒമ്പതിന് ആലപ്പുഴ മരുതം തിയേറ്റർ ഗ്രൂപ്പിൻ്റെ 'മാടൻ മോക്ഷംഎന്നീ നാടകങ്ങൾ അരങ്ങേറും.', 27 ന് വെകിട്ട് ഏഴിന് മാഹി നാടകപ്പുരയുടെ 'രമണം', രാത്രി 8.30ന് വടകര മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന്റെ 'ശ്വാസ', 9.30ന് പെരളശേരി ഹയർ സെക്കൻഡറി സ്കൂൾ തയ്യാറാക്കിയ "പ്രകാശ് ടാക്കിസ്', 10ന് വെള്ളൂർ സർഗം നാടക വേദിയുടെ 'ഒരു നാൾ ഒരു മൂവന്തി' എന്നിവ അരങ്ങിലെത്തും.
28ന് അന്തിക്കാട് നാടകവീടിന്റെ 'വെയ് രാജാവെയ്'. 8.30ന് കൊല്ലം നാം നീരാവിൽ അവത രിപ്പിക്കുന്ന 'കാണ്മാനില്ല'. 9.30ന് തലശേരി അരങ്ങിന്റെ "വാരിക്കുഴി'. 29ന് വൈകിട്ട് ഏഴിന് സമർ പ്പണ നാടക സിനിമ വീട് ഒരു ക്കിയ പെൺനടനും അരങ്ങേറും. 8.30ന് കാസർഗോഡ് അതി ജീവനം കലാട്രൂപ്പിന്റെ "തിരുടർ’, 9.30ന് കണ്ണൂർ യുവകലാസാഹി തിയുടെ 'ആയഞ്ചേരി വല്യശ്മാനൻ' എന്നിവ നടക്കും. സമാപന ദിവസമായ 30ന് മാഹി നാടകപ്പു രയുടെ 'ഒരു പലസ്തീൻ കോമാളി', രാത്രി 8.30ന് യുവശക്തി അരവത്ത് അവതരിപ്പിക്കുന്ന 'ജയഭാരതി ടൈലേഴ്സ്', 9.30ന് മലപ്പുറം ലിറ്റിൽ എർത്ത് സ്ക്കൂൾ ഓഫ് തിയേറ്ററിന്റെ 'ക്ലാവർ റാണി' എന്നിവ അവതരിപ്പിക്കും. പ്രവേശനം സൗജന്യമായിരിക്കും.
The curtain will rise today at Chokli for the five-day drama festival of Mahi Natakpura.
