തലശ്ശേരി :(www.panoornews.in)കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം കുടുങ്ങി അണ്ടലൂർ മുണ്ടുപറമ്പിൽ താമസിക്കുന്ന രണ്ടു വയസുകാരിയുടെ തലയിലാണ് കലം കുടുങ്ങിയത്.
അടുക്കളയിൽ പാത്രം കൊണ്ട് കളിക്കുമ്പോഴാണ് അബദ്ധത്തിൽ കുട്ടിയുടെ തലയിൽ അലൂമിനിയത്തിൻ്റെ കലം കുടുങ്ങിയത്. ഉടൻ തന്നെ വീട്ടുകാർ കലം ഊരി മാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
ഇതോടെയാണ് കരയുന്ന കുട്ടിയേയും കൊണ്ട് വീട്ടുകാർ തലശ്ശേരി ഫയർ സ്റ്റേഷനിൽ എത്തിയത്. ഏറെ സമയമെടുത്താണ് കുട്ടിയുടെ തലയിൽ കുടുങ്ങിയ അലൂമിനിയത്തിൻ്റെ കലം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുറിച്ചു നീക്കിയത്.
അസി. സ്റ്റേഷൻ ഓഫീസർ ഒ.കെ.രജീഷ്, സി.വി ദിനേശൻ (ഗ്രേഡ്), സീനിയർ ഫയർ ആൻസ് റസ്ക്യു ഓഫീസർമാരായ ജോയ്, ബിനീഷ് നെയ്യോത്ത്, ബൈജു പാലയാട്, ഓഫീസർമാരായ കെ. നിജിൽ, കെ.പി സൽമാൻ ഫാരിസ്, ആർ.എസ്.ഷെറിൻ, പ്രജിത്ത് നാരായണൻ, പി.ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Thalassery Fire Rescue rescues two-year-old girl who got an aluminum pot stuck in her head while playing.
