---
title: "തലശേരിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വിറകുപുര പൂർണ്ണമായും കത്തി നശിച്ചു"
english_title: "A gas cylinder explosion in Thalassery completely destroyed a woodshed"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/285801/a-gas-cylinder-explosion-in-thalassery-completely-destroyed-a-woodshed"
published_at: "2025-04-25T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680b3fc98d92e_Untitled-3_copy.jpg"
keywords: []
---

# തലശേരിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വിറകുപുര പൂർണ്ണമായും കത്തി നശിച്ചു

> **Lead Summary:** > തലശേരി:(www.panoornews.in0 എരഞ്ഞോളി വടക്കുമ്പാട് കപ്പരച്ചാൽ കുളത്തിന് സമീപം "ദിൽരാന "യിൽ ഐ പി ദാമോദരന്റെ വീടിനോട് ചേർന്നുള്ള വിറകുപുര ആണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൂർണമായും നശിച്ചത്. ഇന്ന് പുലർച്ചെ 4 30ന് ആയിരുന്നു സംഭവം. വിറകുപുരയോട് ചേർന്നായിരുന്നു ഗ്യാസ് സിലിണ്ടർ സ്ഥാപിച്ചിരുന്നത്.

## Article Content

> തലശേരി:(www.panoornews.in0 എരഞ്ഞോളി വടക്കുമ്പാട് കപ്പരച്ചാൽ കുളത്തിന് സമീപം "ദിൽരാന "യിൽ ഐ പി ദാമോദരന്റെ വീടിനോട് ചേർന്നുള്ള വിറകുപുര ആണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൂർണമായും നശിച്ചത്. ഇന്ന് പുലർച്ചെ 4 30ന് ആയിരുന്നു സംഭവം. വിറകുപുരയോട് ചേർന്നായിരുന്നു ഗ്യാസ് സിലിണ്ടർ സ്ഥാപിച്ചിരുന്നത്.

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണക്കുകയായിരുന്നു. വിറകുപുരയിൽ തേങ്ങയും വിറകുകളും ധാരാളമുണ്ടായിരുന്നു എന്ന് വീട്ടുടമ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/285801/a-gas-cylinder-explosion-in-thalassery-completely-destroyed-a-woodshed)