വളയം :(www.panoornews.in)വളയം യുപി സ്‌കൂളില്‍ ശുദ്ധജല വിതരണത്തിന്റെ ഭാഗമായി സ്ഥാപിച്ച വാട്ടര്‍ പ്യൂരിഫയര്‍ ആന്റ് കൂളര്‍ ഉദ്ഘാടനം നടന്നു. സ്‌കൂളിലെ എഴുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് ഉപകരിക്കുന്നതാണ് പദ്ധതി.



വളയം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ. അശോകന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക വി.കെ. അനില അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ പി.കെ. രാധാകൃഷ്ണന്‍, കെ.കെ. സജീവ്കുമാര്‍, പ്രദീപ്കുമാര്‍ പള്ളിത്തറ, ടി.പി. ഹാഷിം എന്നിവര്‍ പ്രസംഗിച്ചു.
ഖത്തര്‍- ദുബായി സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയരക്ടര്‍ കെ. സൈനുല്‍ ആബിദിന്റ സഹകരണത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.
സ്‌കൂളിലെ എഴുന്നൂറോളം വിദ്യാര്‍ഥികള്‍ക്ക് ഉപകരിക്കുന്നതാണ് പദ്ധതി.
Expatriate businessman Zainul Abidin's Vishu Kaineetam to Valayam UP School; Water purifier and cooler inaugurated.
