Apr 25, 2025 11:21 AM

പാനൂര്‍:(www.panoornews.in)   പാനൂര്‍ നഗരമധ്യത്തിൽ അപകട ഭീഷണി ഉയര്‍ത്തിയ 3 നില കെട്ടിടത്തിന്റെ അറ്റകുറ്റ പ്രവൃത്തി ആരംഭിച്ചു.കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുന്ന ഭാഗങ്ങള്‍ നീക്കി ബലപ്പെടുത്തുന്ന പ്രവര്‍ത്തിയാണ് നടക്കുന്നത്.

പാനൂര്‍ പുത്തൂര്‍ റോഡിലുള്ള പഴയ മൂന്ന് നില കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീണ് കാല്‍ നടയാത്രികര്‍ക്കും, വാഹന യാത്രികര്‍ക്കും അപകട ഭീഷണി ഉയര്‍ത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതരുടെ നിര്‍ദ്ധേശ പ്രകാരം കെട്ടിട ഉടമയുടെ നേതൃത്വത്തില്‍ അറ്റകുറ്റ പ്രവര്‍ത്തി ആരംഭിച്ചത്. കെട്ടിടത്തിന്റെ അടര്‍ന്ന് വീഴുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യുകയും കൂടുതല്‍ ബലപ്പെടുത്തുകയുയും ചെയ്യുന്ന പ്രവര്‍ത്തിയാണ് നിലവില്‍ നടക്കുന്നത്.

ഏതാനം ദിവസം മുന്‍പ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് ഇരുചക്രവാഹന യാത്രികന്റെ തലയില്‍ വീണിരുന്നു. ഹെല്‍മെറ്റ് ധരിച്ചതിനാലാണ് യാത്രികന്‍ രക്ഷപ്പെട്ടത്. കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപത്തെ ഓട്ടോ തൊഴിലാളികളും രംഗത്തെത്തിയിരുന്നു.

Repair work has begun on a 3-story building that posed a danger in the center of Panur city.

Next TV

Top Stories