'തൂവൽകൊട്ടാരം' എന്ന പേരിൽ ഫെയ്‌സ്ബുക്കില്‍ ഗ്രൂപ്പ്; വീട്ടമ്മയില്‍നിന്ന് തട്ടിയത് ആറുലക്ഷം, കോഴിക്കോട് സ്വദേശി അറസ്റ്റിൽ

'തൂവൽകൊട്ടാരം' എന്ന പേരിൽ ഫെയ്‌സ്ബുക്കില്‍ ഗ്രൂപ്പ്; വീട്ടമ്മയില്‍നിന്ന് തട്ടിയത് ആറുലക്ഷം, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
Apr 25, 2025 09:43 AM | By Rajina Sandeep

(www.panoornews.in)പത്തനംതിട്ട മല്ലപ്പള്ളിയിൽ വീട്ടിമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. ഫേസ്ബുക്കില്‍ 'തൂവല്‍കൊട്ടാരം' എന്ന പേരിലുള്ള ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഇയാൾ വീട്ടമ്മയിൽ നിന്ന് പണം കവർന്നത്. ഇതിലൂടെ ആനിക്കാട് സ്വദേശിനിയായ 52-കാരിക്ക് പലതവണയായി 6,80,801 രൂപയാണ് നഷ്ടപ്പെട്ടത്.

കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടില്‍ സി കെ പ്രജിത്തിനെ കീഴ്വാസ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രൂപ്പിന്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങള്‍ പറഞ്ഞും തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് പണം കൈക്കലാക്കിയത്.

സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും പണം ഗൂഗിള്‍ പേ ചെയ്യിക്കുകയായിരുന്നു. എന്നാല്‍, ഇതൊന്നും തിരികെ കൊടുത്തില്ല. ഇങ്ങനെ പണം തിരികെ ലഭിക്കാതെ വന്നപ്പോൾ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ശേഷം ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തില്‍ സിപിഒമാരായ വിഷ്ണുദേവ്, നെവിന്‍ എന്നിവരടങ്ങിയ സംഘം അന്വേഷണം കേസിൽ അന്വേഷണം നടത്തി. തുടർന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ

പ്രതിയെ തിരിച്ചറിയുകയും കോഴിക്കോട് വീടിന് സമീപത്തുനിന്ന് പ്രജിത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Facebook group named 'Thuvalkottaram'; 6 lakhs were stolen from housewife, Kozhikode native arrested

Next TV

Related Stories
യുവാവിനെയും കുടുംബത്തെയും മർദിച്ച മൂന്ന് പേർക്കെതിരെ കേസ്

Apr 25, 2025 04:03 PM

യുവാവിനെയും കുടുംബത്തെയും മർദിച്ച മൂന്ന് പേർക്കെതിരെ കേസ്

യുവാവിനെയും കുടുംബത്തെയും മർദിച്ച മൂന്ന് പേർക്കെതിരെ...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

Apr 25, 2025 03:59 PM

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

Apr 25, 2025 03:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? എങ്കിൽ വടകര പാർകോയിൽ വരൂ...

Read More >>
ഷഹബാസ് കൊലക്കേസ് ; പ്രതികളായ 6 വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Apr 25, 2025 02:45 PM

ഷഹബാസ് കൊലക്കേസ് ; പ്രതികളായ 6 വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഷഹബാസ് കൊലക്കേസ് ; പ്രതികളായ 6 വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി...

Read More >>
വളയം യുപി സ്കൂളിന് പ്രവാസ വ്യവസായി സൈനുൽ ആബിദീൻ്റെ വിഷുക്കൈനീട്ടം ; വാട്ടർ പ്യൂരിഫയർ ആൻറ് കൂളർ ഉദ്ഘാടനം ചെയ്തു.

Apr 25, 2025 02:44 PM

വളയം യുപി സ്കൂളിന് പ്രവാസ വ്യവസായി സൈനുൽ ആബിദീൻ്റെ വിഷുക്കൈനീട്ടം ; വാട്ടർ പ്യൂരിഫയർ ആൻറ് കൂളർ ഉദ്ഘാടനം ചെയ്തു.

വളയം യുപി സ്കൂളിന് പ്രവാസ വ്യവസായി സൈനുൽ ആബിദീൻ്റെ വിഷുക്കൈനീട്ടം ; വാട്ടർ പ്യൂരിഫയർ ആൻറ് കൂളർ ഉദ്ഘാടനം...

Read More >>
തലശേരിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വിറകുപുര പൂർണ്ണമായും കത്തി നശിച്ചു

Apr 25, 2025 01:24 PM

തലശേരിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വിറകുപുര പൂർണ്ണമായും കത്തി നശിച്ചു

തലശേരിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വിറകുപുര പൂർണ്ണമായും കത്തി...

Read More >>
Top Stories