പാനൂർ:(www.panoornews.in) പാനൂര്‍ പുത്തൂര്‍ റോഡിലുള്ള പഴയ മൂന്ന് നില കെട്ടിടം അപകടാവസ്ഥയിലായിട്ട് കാലങ്ങളായിട്ടും അധികൃതരുടെ അനാസ്ഥ തുടരുകയാണ്. കഴിഞ്ഞ ദിവസം ബില്‍ഡിംഗിന്റെ കോണ്‍ക്രീറ്റ് ഇരുചക്രവാഹന യാത്രികന്റെ തലയില്‍ പൊട്ടി വീണു ഹെല്‍മെറ്റ് വച്ചത് കൊണ്ട് മാത്രമാണ് യാത്രികന്‍ രക്ഷപ്പെട്ടതെന്ന് സമീപത്തെ ഓട്ടോ തൊഴിലാളികള്‍ പറയുന്നു.



സ്‌കൂള്‍ കുട്ടികളും മദ്രസ കഴിഞ്ഞു പോകുന്ന കുട്ടികളുമടക്കം നിരവധി പേര്‍ നടന്നു പോകുന്ന വഴിയിലാണ് കെട്ടിടം അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്നത്. കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നത് പതിവായതോടെ നാട്ടുകാര്‍ അപകട സാധ്യതാ പോസ്റ്ററും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
നഗരസഭയില്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ വന്‍ അപകടത്തിന് കാതോര്‍ക്കുകയാണ് നഗരസഭയെന്നാണ് പുത്തൂര്‍ ടൗണിലെ ഓട്ടോക്കാരുടെ ആരോപണം.
An old three-story building in the center of Panur city posed a danger; a passenger who fell after the concrete layer fell off was only saved by wearing a helmet
