പന്തക്കൽ :(www.panoornews.in)അഞ്ഞൂറോളം വർഷം പഴക്കമുള്ള പൗരാണിക ക്ഷേത്രമാണിത്. മെയ് രണ്ടിന് 1.30 മുതൽ 2.30 വരെ ധ്വജത്തിൻ റെ ആധാരശിലാ പ്രതിഷ്ഠ നടക്കുന്നതോടെ നവീകരണ കലശ പ്രതിഷ്ഠ കൊടിയേറ്റ ഉത്സവത്തിന് തുടക്കമാകും. ജൂൺ 1 മുതൽ 16 വരെയാണ് നവീകരണ കലശം നടക്കുക.



ജൂൺ 8 പ്രതിഷ്ഠാ ദിനമാണ്. ജൂൺ 11 മുതൽ ഉത്സവം ആരംഭിക്കും. ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പിന് ശേഷം കൊടിയിറക്കൽ കർമ്മം നടക്കും. ഉത്സവ ദിവസങ്ങളിൽ ക്ഷേത്ര കലകൾ ചടങ്ങുകളുടെ ഭാഗമായി വിവിധ ദിവസങ്ങളിൽ നടക്കുന്നുണ്ട്.
50 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന നവീകരണ കലശത്തിന്റെ പ്രവർത്തികൾ പുരോഗമിക്കുകയാണ്. മനോഹരമായ വഴിപാട് കൗണ്ടറിന്റെ പ്രവർത്തി പൂർത്തിയാവുന്നു. ക്ഷേത്ര കുളം നവീകരണം നടക്കേണ്ടതുണ്ട്.മെയ് രണ്ടിന് നടക്കുന്ന ആധാരശിലാ പ്രതിഷ്ഠ കർമത്തിന് ക്ഷേത്രം തന്ത്രി തെക്കിനിയിടത്ത് തരണ നെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. മരങ്ങാട്ട് ഇല്ലം ഗോപീകൃഷ്ണൻ നമ്പൂതിരിയാണ് ക്ഷേത്രം മേൽശാന്തി. മെയ് രണ്ടിന് ആധാര ശിലാ പ്രതിഷ്ട കർമത്തിന് ശേഷം വിശിഷ്ടമായ അന്നദാനം നടക്കും. വാർത്താ
സമ്മേളനത്തിൽ
നവീകരണ കലശ കമ്മിറ്റി പ്രസിഡണ്ട് രവി നികുഞ്ജം, സെക്രട്ടറി സോമൻ പന്തക്കൽ, ക്ഷേത്രം പ്രസിഡണ്ട് എം. എം വിനോദ്, സെക്രട്ടറി സി.വി മോഹനൻ, മാതൃ സമിതി പ്രസിഡണ്ട് കെ.എം ചന്ദ്രി, കമ്മിറ്റി ഭാരവാഹികൾ ആയ ടി.എം സുധാകരൻ, പി.പി മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
Renovation of the kalash and installation of the flag at the Panthakal Panthokkavu Ayyappa temple
