കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി മുത്തു, കണ്ണൂർ ആയിക്കര സ്വദേശി ഫാസില,കക്കാട് സ്വദേശി സഫൂറ എന്നിവരാണ് പിടിയിലായത്.



തിങ്കളാഴ്ച അർധരാത്രിയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷൻ കിഴക്കേ കവാടത്തിന് സമീപം ബംഗാൾ സ്വദേശി രഞ്ജിത് മങ്കാറിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
സ്ത്രീകളുമായുളള വാക്ക് തർക്കത്തിന് പിന്നാലെ സ്ഥലത്തെത്തിയ മുത്തു, രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. നഗരത്തിൽ അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണ് സംഘമെന്ന് പൊലീസ് പറഞ്ഞു. കുത്തേറ്റ രഞ്ജിത് ഗുരുതരാവസ്ഥയിൽ പരിയാരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Three people, including two women, arrested in Kannur attempted stabbing case
