(www.panoornews.in)ചൊക്ലി വി പി ഓറിയന്റല്‍ ഹൈ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ മെഗാ അലുമ്‌നി മീറ്റ് ഏപ്രില്‍ 26,27 തീയ്യതികളില്‍ നടക്കും. പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ ബോധവല്‍ക്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു.



1957 മുതൽ 2010 വരെയുള്ള പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലാണ് വേറിട്ട പരിപാടികൾ ഒരുക്കുന്നത്. ഇരുന്നൂറോളം പേർ ബൈക്ക് റാലിയില്‍ പങ്കെടുത്തു. ഓറിയൻ്റൽ ഹൈസ്‌കൂള്‍ ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച് പെരിങ്ങത്തൂര്‍ എന്‍.എ എം. ഹയര്‍ സെക്കണ്ടറി ഗ്രൗണ്ടിൽ സമാപിച്ചു. പൂർവ വിദ്യാർത്ഥി കൂടിയായ മാഹി എം.എൽ.എ രമേഷ് പറമ്പത്ത് ഫ്ലാഗ് ഓഫ് ചെയ്തു.
ചെയർമാൻ മൊയ്തു മാസ്റ്റർ, ടി. അശോകൻ, തിലകൻ കെ.സാന്ദ്രം, സി.പി ലത്തീഫ്, ഇ. എ നാസർ, എൻ.എ കരീം, കെ. കെ ബഷീർ, സി.വി.എ. ലത്തീഫ്, റഷീദ് പറമ്പത്ത്, കെ.വി. നിർമ്മലകുമാരി തുടങ്ങിയവർ നേതൃത്വം നൽകി
26ന് മൂന്ന് മണി മുതല്‍ 5 മണിവരെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം നടക്കും. 5.30ന് ചൊക്ലി പഞ്ചായത്ത് പ്രസിഡണ്ട് സി കെ രമ്യ ടീച്ചര്‍ സംഗമം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ നടക്കും. 27 ന് രാവിലെ 10 മണിക്ക് ഗുരുവന്ദനം പരിപാടിയിൽ 30 ലധികം പൂര്‍വ്വ അധ്യാപകരെ ആദരിക്കും. ആദര സമ്മേളനം കെ പി മോഹനന്‍ എം.എല്‍ എ. ഉദ്ഘാടനം ചെയ്യും. മറ്റു സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കരോക്കെ , ഭരതനാട്യം , ഒപ്പന, കൈകൊട്ടിക്കളി, തിരുവാതിര എന്നിവയ്ക്ക് ശേഷം ഓർക്കസ്ട്ര ഗാനമേള എന്നിവ നടക്കും . പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ മെഗാ അലുംമ്‌നി മീറ്റിന്റെ ഭാഗമായി ഇഫ്താർ സ്നേഹ സംഗമം,കുക്കറി ഷോ, മെഹന്തി ഫെസ്റ്റ് തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
Don't let the young ones get addicted to drugs; Alumni association of Chokli VP Oriental High School holds a massive awareness bike rally
