പന്ന്യന്നൂർ: (www.panoornews.in)പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ നിന്നാരംഭിച്ച മനുഷ്യചങ്ങല അരയാക്കൂൽ യുപി സ്കൂൾ വരെ നീണ്ടു. ലഹരിയല്ല ജീവിതം, ജീവിതമാണ് ലഹരി എന്ന സന്ദേശവുമായാണ് മനുഷ്യചങ്ങലയും, പ്രഭാഷണവും സംഘടിപ്പിച്ചത്.



സ്ത്രീകളും, കുട്ടികളുമടക്കം നിരവധിയാളുകൾ മനുഷ്യചങ്ങലയിൽ അണി ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ആദ്യ കണ്ണിയായപ്പോൾ പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മണിലാൽ അവസാന കണ്ണിയുമായി.
തുടർന്ന് നടന്ന ലഹരി വിരുദ്ധ സമ്മേളനം പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മണിലാൽ അധ്യക്ഷനായി. എക്സൈസ് ഓഫീസർ സമീർ ധർമ്മടം ക്ലാസെടുത്തു. വി.എം ബാബു മാസ്റ്റർ, എം.കെ റഫീഖ്, എൻ.കുഞ്ഞിമൂസ ഹാജി എന്നിവർ സംസാരിച്ചു. പിടികെ പ്രേമൻ മാസ്റ്റർ സ്വാഗതവും, എ.കെ സതീശൻ നന്ദിയും പറഞ്ഞു.
Life and Care Charitable Society's human chain against drug addiction in Panniyannur; many people, including women and children, joined the ranks.
