പേരാമ്പ്രയിൽ യുവ കര്‍ഷകൻ വയലില്‍ മരിച്ച നിലയില്‍

പേരാമ്പ്രയിൽ യുവ കര്‍ഷകൻ വയലില്‍ മരിച്ച നിലയില്‍
Apr 20, 2025 09:09 AM | By Rajina Sandeep

പേരാമ്പ്രയിൽ യുവ കര്‍ഷകനെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഈസ്റ്റ് പേരാമ്പ്ര വളയം കണ്ടത്തെ യുവ കര്‍ഷകനും ചെങ്കല്‍ പണിക്കാരനുമായ പുത്തന്‍ പുരയില്‍ ഷൈജു (40) വിനെയാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെ കപ്പ കൃഷിക്കായി വയലിലേക്ക് പോയ ഷൈജുവിനെ ഉച്ച സമയമായിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വയലിനോട് ചേര്‍ന്ന ചെറിയ കാനയില്‍ മരിച്ചു കിടക്കുന്നതായ് കണ്ടത്.

മുന്‍പ് അപസ്മാര രോഗമുള്ളയാളാണ് ഷൈജു. അപസ്മാരത്തെ തുടര്‍ന്ന് വെളത്തില്‍ വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് 2 മണിക്ക് വിട്ടുവളപ്പില്‍ സംസ്‌കരിക്കും. പിതാവ് പരേതനായ പുത്തന്‍പുരയില്‍ ബാലന്‍. മാതാവ് ശാരദ. സഹോദരങ്ങള്‍ ഷൈജ, ബബീഷ്.

Young farmer found dead in field in Perambra

Next TV

Related Stories
തൊട്ടിൽപ്പാലത്ത് പ്രവാസി യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Apr 19, 2025 09:48 PM

തൊട്ടിൽപ്പാലത്ത് പ്രവാസി യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

തൊട്ടിൽപ്പാലത്ത് പ്രവാസി യുവാവ് വീട്ടിൽ തൂങ്ങി മരിച്ച...

Read More >>
വടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

Apr 19, 2025 09:46 PM

വടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

വടകരയിൽ കിണറ്റിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം, കൂടെ വീണ മറ്റൊരു കുട്ടി അത്ഭുതകരമായി...

Read More >>
18 ദിവസം സമരംചെയ്‌തതുകൊണ്ട് നിയമം മാറ്റാൻ പറ്റുമോ? ; സിപിഒ ഉദ്യോഗാർഥികളുടെ സമരത്തിൽ ഇ.പി ജയരാജൻ

Apr 19, 2025 06:06 PM

18 ദിവസം സമരംചെയ്‌തതുകൊണ്ട് നിയമം മാറ്റാൻ പറ്റുമോ? ; സിപിഒ ഉദ്യോഗാർഥികളുടെ സമരത്തിൽ ഇ.പി ജയരാജൻ

18 ദിവസം സമരംചെയ്‌തതുകൊണ്ട് നിയമം മാറ്റാൻ പറ്റുമോ? ; സിപിഒ ഉദ്യോഗാർഥികളുടെ സമരത്തിൽ ഇ.പി...

Read More >>
Top Stories