(www.panoornews.in)കരിങ്ങാടിൽ പ്രവാസി യുവാവ് വീട്ടിൽ തൂങ്ങി മരിച്ചു. കരിങ്ങാട് സ്വദേശി ചെറുവേലി വീട്ടിൽ ഹരിദാസൻ (48) ആണ് മരിച്ചത്.
ഇന്നലെ രാത്രി ഇവർ താമസിക്കുന്ന വേനക്കുഴിയിൽ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധു പ്രജിത്ത് നൽകിയ പരാതിയിൽ തൊട്ടിൽപ്പാലം പോലീസ് കേസെടുത്തു.
മൃതദേഹം കുറ്റ്യാടി ഗവണ്മെന്റ് ആശുപത്രിയിൽ നിന്നും പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി . അച്ഛൻ :കുഞ്ഞിരാമൻ, ഭാര്യ :സുനിത, മക്കൾ : അതുല്യ, അർജുൻ
Expatriate youth found hanging at home in Thottilpalam
