പട്ടയം അസംബ്ലി ; പാനൂർ, കൂത്ത്പറമ്പ് നഗരസഭാ തല യോഗം ചേർന്നു

പട്ടയം അസംബ്ലി ; പാനൂർ, കൂത്ത്പറമ്പ് നഗരസഭാ തല യോഗം ചേർന്നു
Apr 16, 2025 08:26 AM | By Rajina Sandeep

കൂത്തുപറമ്പ്:(www.panoornews.in)  കൂത്തുപറമ്പ് കെ പി മോഹനൻ എംഎൽഎയുടെ നേത്യത്വത്തിൽ പാനൂരിൽ നടന്നപട്ടയ അസംബ്ലിയുടെ തുടർച്ചയായി കുത്തുപറമ്പ് നഗരസഭ തല റവന്യൂ കമ്മിറ്റി യോഗം ചേർന്നു. ലക്ഷംവീട് കോളനികളിൽ അർഹമായ കുടുംബങ്ങൾക്ക് പട്ടയം നൽകാനുള്ള നടപടി യോഗത്തിൽ ചർച്ച ചെയ്‌തു.

നഗരസഭയിൽ നിർമ്മലഗിരി സൂര്യൻ കുന്ന്, തൊക്കിലങ്ങാടി, മൂര്യാട്, തൃക്കണ്ണാപുരം, പൂക്കോട് ലക്ഷംവീട് കോളനികളിൽ അർഹത മാനദ ണ്ഡം പരിശോധിച്ചു അവർക്ക് പട്ടയം ലഭ്യമാക്കാൻ ഇടപെടുന്നതിന് യോഗം തീരുമാനിച്ചു.

നഗരസഭാതല കമ്മിറ്റി പട്ടയത്തിന് അർഹതയുള്ള വരെ കണ്ടെത്തുന്നതിനു അനധികൃതമായി ലക്ഷംവീട് കോളനി കൈമാറിയത് പരിശോധിക്കാനും തീരുമാനിച്ചു നഗരസഭാ അധ്യക്ഷ വി. സുജാത യോഗത്തിൽ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയകക്ഷി പ്രതിനിധികൾ വില്ലേജ് ഓഫീസർ താലൂക്ക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ' എന്ന ലക്ഷ്യത്തോടെ കൂത്തുപറമ്പ് മണ്ഡലത്തിലെ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകാനുള്ള നടപടികളുടെ ഭാഗമായി പാനൂർ സഗരസഭാ തല യോഗം കൗൺസിൽ ഹാളിൽ ചേർന്നു. അനുവദിച്ച ഭൂമിക്ക് പട്ടയം നൽകുന്നതിന് അനുവാദപത്രിക നൽകാനുള്ള നടപടികൾ തീവ്രതയിലാക്കാൻ യോഗത്തിൽ നിർദ്ദേശമുയർന്നു. കെ.പി.മോഹനൻ എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ കെ.പി.ഹാഷിം അധ്യക്ഷനായി രുന്നു. പാനൂർ, പെരിങ്ങളം, പെരിങ്ങത്തൂർ വില്ലേജ് ഓഫീസർമാർ നിലവിലുള്ള സ്ഥിതിഗതികൾ വിശദീകരിച്ചു. യഥാർത്ഥ അവകാശികൾക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടി ഉറപ്പാക്കണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. തലശ്ശേരി തഹസിൽദാർ എം.വിജേഷ് പദ്ധതി വിശദീകരിച്ചു. നാലു സെൻ്റ് കോളനികളിൽ നിലവിൽ താമസിച്ചു വരുന്ന നിർദ്ധനരായ കുടുംബങ്ങൾക്ക് പട്ടയം നൽകാനാണ് തീരുമാനം. അർഹത കണ്ടെത്തി ഭൂമിയുടെ അവകാശം തദ്ദേശ സ്ഥാപനങ്ങളുടെ അനുവാദത്തോടെ കൈമാറുന്നതിനുള്ള നടപടികൾ മെയ് 15നു മുമ്പായി ആരംഭിക്കാൻ യോഗം തീരുമാനിച്ചു.

Pattaya Assembly; Panur, Koothparamba Municipality level meeting held

Next TV

Related Stories
നടുക്കി അയൽവാസികളുടെ അരുംകൊല ;  വാക്കുതർക്കത്തിനൊടുവിൽ ചുറ്റിക കൊണ്ട് വീട്ടമ്മയെ അടിച്ചുകൊന്നു

Apr 16, 2025 01:34 PM

നടുക്കി അയൽവാസികളുടെ അരുംകൊല ; വാക്കുതർക്കത്തിനൊടുവിൽ ചുറ്റിക കൊണ്ട് വീട്ടമ്മയെ അടിച്ചുകൊന്നു

നടുക്കി അയൽവാസികളുടെ അരുംകൊല ; വാക്കുതർക്കത്തിനൊടുവിൽ ചുറ്റിക കൊണ്ട് വീട്ടമ്മയെ...

Read More >>
വടകരയിൽ മധ്യവയസ്‌കനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി

Apr 16, 2025 01:22 PM

വടകരയിൽ മധ്യവയസ്‌കനെ കുത്തിപ്പരിക്കേൽപ്പിച്ചതായി പരാതി

വടകരയിൽ മധ്യവയസ്‌കനെ കുത്തിപ്പരിക്കേൽപ്പിച്ചതായി...

Read More >>
വളയത്ത് ബ്ലൂബെറി പറിക്കാനായി മരത്തിൽ കയറിയ പത്തു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ചു

Apr 16, 2025 12:49 PM

വളയത്ത് ബ്ലൂബെറി പറിക്കാനായി മരത്തിൽ കയറിയ പത്തു വയസ്സുകാരൻ കിണറ്റിൽ വീണുമരിച്ചു

വളയത്ത് ബ്ലൂബെറി പറിക്കാനായി മരത്തിൽ കയറിയ പത്തു വയസ്സുകാരൻ കിണറ്റിൽ...

Read More >>
ഓട്ടോയിൽ കടത്താൻ ശ്രമിച്ച 25 ലിറ്റർ മാഹി മദ്യവുമായി പിണറായി സ്വദേശി എക്സൈസിൻ്റെ  പിടിയിൽ

Apr 16, 2025 11:43 AM

ഓട്ടോയിൽ കടത്താൻ ശ്രമിച്ച 25 ലിറ്റർ മാഹി മദ്യവുമായി പിണറായി സ്വദേശി എക്സൈസിൻ്റെ പിടിയിൽ

ഓട്ടോയിൽ കടത്താൻ ശ്രമിച്ച 25 ലിറ്റർ മാഹി മദ്യവുമായി പിണറായി സ്വദേശി എക്സൈസിൻ്റെ ...

Read More >>
മദ്യലഹരിയിൽ പള്ളൂർ ഗവ. ആശുപത്രിയിൽ അതിക്രമം ; കതിരൂർ സ്വദേശി  അറസ്റ്റിൽ

Apr 16, 2025 10:48 AM

മദ്യലഹരിയിൽ പള്ളൂർ ഗവ. ആശുപത്രിയിൽ അതിക്രമം ; കതിരൂർ സ്വദേശി അറസ്റ്റിൽ

മദ്യലഹരിയിൽ പള്ളൂർ ഗവ. ആശുപത്രിയിൽ അതിക്രമം ; കതിരൂർ സ്വദേശി ...

Read More >>
Top Stories