(www.panoornews.in)പമ്പാവാലി കണമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരു മരണം. മൂന്ന് പേരുടെ നില ഗുരുതരമെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ 6.30ഓടെയാണ് അപകടമുണ്ടായത്. എരുമേലി കഴിഞ്ഞുള്ള ശബരിമല പാതയിൽ വെച്ചാണ് അപകടമുണ്ടായത്.



പരിക്കേറ്റവരെ എരുമേലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കര്‍ണ്ണാടക സ്വദേശികളായ 35 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തിൽ മുപ്പതോളം തീർത്ഥാടകർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥിരം അപകടമേഖലയായ അട്ടിവളവിലാണ് അപകടം ഉണ്ടായത്.
One dead, three in critical condition after bus carrying Sabarimala pilgrims overturns
