കണ്ണൂർ :(www.panoornews.in)പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 187 വർഷം തടവ്. കണ്ണൂർ ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയെയാണ് കോടതി ശിക്ഷിച്ചത്. ഒമ്പത് ലക്ഷം രൂപ പിഴയും ചുമത്തി. തളിപ്പറമ്പ് പോക്സോ കോടതിയുടേതാണ് വിധി.



2020 മുതൽ 2021 വരേയുള്ള കോവിഡ് കാലത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. മോതിരം കാണിച്ചു് വശീകരിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് പോലീസ് വ്യക്തമാക്കുന്നത്. ആലക്കോട് ഉദയഗിരി സ്വദേശിയായ പ്രതി പാപ്പിനിശ്ശേരിക്കടുത്താണ് താമസിച്ചിരുന്നത്. പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
സമാന കേസിൽ പ്രതി നേരത്തേയും ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്നതുകൂടി കണക്കിലെടുത്താണ് 187 വർഷത്തെ ശിക്ഷ കോടതി വിധിച്ചത്. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ ഇയാൾ പ്രതിയായിരുന്നു. ജാമ്യത്തിലറങ്ങിയ ശേഷം വീണ്ടും ഇയാൾ കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു.
A 16-year-old girl who had come for religious studies was seduced and raped by showing her a gold ring; Madrasa teacher in Kannur sentenced to 187 years in prison and fined Rs. 9 lakh
