കൂത്തുപറമ്പ് :(www.panoornews.in) കൂത്തുപറമ്പിൽ അങ്കണവാടി വർക്കർക്ക് തേനീച്ച ആക്രമണത്തിൽ പരിക്ക്. പന്ന്യോട് അങ്കണവാടിയിലെ ശ്രീദേവിയെയാണ് വനപാതയിലൂടെ അങ്കണവാടിയിലേക്ക് പോകുന്നതിനിടെ തേനീച്ച ആക്രമിച്ചത്.



കുത്തേറ്റ് അവശയായ ശ്രീദേവി സമീപത്തെ തോട്ടിൽ മുങ്ങി നിന്ന് രക്ഷപ്പെടുകയായിരുന്നു. ഫോണിൽ സഹോദരനെ വിളിച്ചാണ് വിവരം പറഞ്ഞത്.
ആ സമയവും ആക്രമണമുണ്ടായി. സഹോദരൻ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തിയപ്പോൾ അബോധാവസ്ഥയിലായിരുന്നു ശ്രീദേവി. വനം വകുപ്പ് അധികൃതരെത്തി ജീപ്പിൽ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. ദേഹത്താകെ കുത്തേറ്റിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടോളമായി വനപാതയിലൂടെയാണ് ശ്രീദേവി അങ്കണവാടിയിലേക്ക് പോകാറുള്ളത്
Anganwadi worker injured in bee attack in Koothparam; stung all over body, escaped by drowning in stream
