


നാദാപുരം തൂണേരിയിൽ വീട്ടിലെ കിടപ്പുമുറിയിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ച കോളേജ് വിദ്യാർത്ഥിനി മരിച്ചു.
തൂണേരി ടൗണിനടുത്തെ കൈതേരിപ്പൊയിൽ കാർത്തിക (20) ആണ് മരിച്ചത്. മാഹി മഹാത്മാഗാന്ധിഗവ. കോളജ് ബ എസ് സി ഫിസിക്സ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.
തിങ്കളാഴ്ച്ച വൈകിട്ട് ആറ് മണിയോടെയാണ് വീടിൻ്റെ മുകളിലത്തെ മുറിയിൽ തീക്കൊളുത്തിയ നിലയിൽ വിദ്യാർത്ഥിനിയെ കണ്ടത്. ഉടൻ നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ കഴിഞ്ഞില്ല. പെൺകുട്ടി സ്വയം തീക്കൊളുത്തിയതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഖമനം. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അച്ഛൻ : സുകുമാരൻ (മൈത്രി സ്റ്റോർ ഇരിങ്ങണ്ണൂർ) അമ്മ : ശോഭ വള്ള്യാട് . സഹോദരി: ദേവിക (ഇരിങ്ങണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി )
College student sets herself on fire in Thuneri, dies
