(www.panoornews.in)വടകര വില്ല്യാപ്പള്ളിയിൽ തെങ്ങ് മുറിക്കുന്നതിനിടെ തൊഴിലാളി വീണ് മരിച്ചു. തിരുവള്ളൂർ വള്ള്യാട് സ്വദേശി പുതിയൊട്ടുംകാട്ടിൽ ബാബുവാണ് മരിച്ചത്. തെങ്ങിന്റെ മുകൾ ഭാഗം മുറിക്കുന്നതിനിടെ തെങ്ങ് പൊരിഞ്ഞ് വീഴുകയായിരുന്നു . വീഴ്ചയിൽ തെങ്ങ് സമീപത്തെ മാവിൽ തട്ടിയതോടെ ബാബു തെറിച്ച് താഴേക്ക് വീഴുകയായിരുന്നു.
സി പി ഐ കോട്ടപ്പള്ളി ലോക്കൽ കമ്മറ്റി അംഗമാണ് ബാബു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. വില്യാപ്പള്ളിയിലെ ഗണപതി ക്ഷേത്രത്തിനു സമീപത്തെ മലയിൽ അമ്മദിന്റെ വീട്ടു പറമ്പിലെ തെങ്ങുമുറിക്കുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച സംസ്കരിക്കും
Accident while cutting coconut trees in Villiyapally near Vadakara; Worker dies tragically
